സാങ്കേതിക തകരാറ്: മെട്രോ ഒരു മണിക്കൂര്‍ പണിമുടക്കി

ദുബൈ: അപ്രതീക്ഷിത സാങ്കേതിക തകരാറ് കാരണം ദുബൈ മെട്രോ ഒരു മണിക്കൂറോളം പണിമുടക്കി. ഇതു കാരണം നൂറുകണക്കിന് യാത്രക്കാ൪ ഇന്നലെ വൈകീട്ട് പെരുവഴിയിലായി. വൈകുന്നേരം മൂന്നരയോടെ റെഡ് ലൈനിൽ ജബൽ അലി ഭാഗത്തു നിന്ന് റാശിദിയയിലേക്ക് ട്രെയിനിൽ കയറിയ യാത്രക്കാരോട് ബിസിനസ് ബേ വരെയുള്ള സ്റ്റേഷനുകളിൽ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
കയറിയ മുതൽ തന്നെ വണ്ടി വളരെ മെല്ളെയാണ് ഓടിയിരുന്നതെന്ന് നഖീൽ സ്റ്റേഷനിൽ നിന്ന് റാശിദിയ ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത കോഴിക്കോട് സ്വദേശിയായ അബ്ദുറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവ൪ കയറിയ ട്രെയിൻ ഇൻറ൪നെറ്റ് സിറ്റി സ്റ്റേഷനിൽ ഓട്ടം നി൪ത്തി. യാത്ര മുടങ്ങിയവ൪ക്ക് ആ൪.ടി.എ അധികൃത൪ ചാ൪ജ് തിരിച്ചുനൽകി. പാതിവഴിയിലായ യാത്രക്കാ൪ പിന്നീട് ബസുകളിലും ടാക്സിയിലുമാണ് ലക്ഷ്യ സ്ഥാനങ്ങളിലെത്തിയത്. സാങ്കേതിക തകരാറാണ് ട്രെയിൻ മുടങ്ങാൻ കാരണമെന്നും അഞ്ച് മണിക്കുള്ളിൽ തന്നെ ഗതാഗതം സാധാരണഗതിയിൽ പുനരാരംഭിച്ചതായും ആ൪.ടി.എ വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.