ഇ-പാസ്പോര്‍ട്ട്: അപേക്ഷ സ്വീകരിക്കാന്‍ 33 കേന്ദ്രങ്ങള്‍

അബൂദബി: യു.എ.ഇയിൽ ഇലക്ട്രോണിക് പാസ്പോ൪ട്ട് ഒൗദ്യോഗികമായി വിതരണം ചെയ്ത് തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസ-കുടിയേറ്റ വിഭാഗം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ നാസ൪ അൽ അവാദി അൽ മിൻഹാലി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഈമാസം നാലിനാണ് പരീക്ഷണാ൪ഥം ഇ-പാസ്പോ൪ട്ടുകൾ വിതരണം ചെയ്ത് തുടങ്ങിയത്. 15 വരെ 6298 എണ്ണം വിതരണം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.  
ഇ-പാസ്പോ൪ട്ട് അപേക്ഷിക്കലിനും വിതരണത്തിനുമായി രാജ്യത്ത് 33 റസിഡൻസി സ൪വീസ് പോയൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. പാസ്പോ൪ട്ട് പുതുക്കാൻ എത്തിയവ൪ക്കും പുതുതായി അപേക്ഷിച്ചവ൪ക്കും ഇ-പാസ്പോ൪ട്ടാണ് വിതരണം ചെയ്തത്. പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്ത ശേഷം നടത്തിയ പഠനത്തിൽ ഇവ ഏറെ സൗകര്യപ്രദമാണെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് വ്യാപകമാക്കാൻ തീരുമാനിച്ചത്.  യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻെറ പ്രത്യേക നി൪ദേശ പ്രകാരം ഏറെ ജാഗ്രതയോടെയാണ് ഇ-പാസ്പോ൪ട്ട് ഒരുക്കുന്നത്.
ലോകത്താദ്യമായി വ്യാപകമായി ഇത് വിതരണം ചെയ്യുന്നത് യു.എ.ഇയിലാണ്. 2012 അവസാനത്തോടെ എല്ലാ പൗരന്മാ൪ക്ക് ഇത് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒരു ഷിഫ്റ്റിൽ മാത്രം ദിനംപ്രതി ആയിരം പാസ്പോ൪ട്ട് അയച്ചുകൊടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മേൽനോട്ടത്തിന് സാങ്കേതിക സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് പാസ്പോ൪ട്ട് അപേക്ഷകന് എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് പാസ്പോ൪ട്ട് തയാറാക്കിയിരിക്കുന്നത്.
സുരക്ഷാ ഹോളോഗ്രാമും മെഷീനിൽ റീഡ് ചെയ്യാവുന്ന സെക്യൂരിറ്റി ബാ൪കോഡും ഉള്ളതിനാൽ വ്യാജമായി ഇത് നി൪മിക്കാനാവില്ല. വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിന്ന് സമയം കളയാതെ ഇ-ഗേറ്റ് വഴി അകത്ത് കയറാനും പുറത്തിറങ്ങാനും ഇ-പാസ്പോ൪ട്ട് ഉടമക്ക് കഴിയും.
കണ്ണ്-വിരൽ അടയാളങ്ങൾ, ഫോട്ടോ, വ്യക്തിപരമായ വിവരങ്ങൾ തുടങ്ങി എമിറേറ്റ്സ് ഐഡിയിലേത് പോലെ എല്ലാ വിശദാംശങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻറ൪നാഷനൽ സിവിൽ ഏവിയേഷൻ ഓ൪ഗനൈസേഷൻെറ (ഐ.സി.എ.ഒ) എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് ഇ-പാസ്പോ൪ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.