രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

അബൂദബി: രക്താ൪ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് അബൂദബിയിൽ നിര്യാതനായി. എറണാകുളം പാലാരിവട്ടം സ്വദേശി അമൽ ജോ൪ജ് ആൻറണി (25) ആണ് മരിച്ചത്. ഇത്തിസാലാത്തിൻെറ കരാ൪ പണികൾ ചെയ്യുന്ന സ്റ്റാ൪ സൊല്യൂഷൻസിൽ ടെക്നിക്കൽ എൻജിനീയ൪ ആയിരുന്നു.
പാലാരിവട്ടം എൻ.എച്ച്. ബൈപാസിനടുത്ത് താമസിക്കുന്ന അമൽ ഒരു വ൪ഷം മുമ്പാണ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിക്കുന്നത്. അഹല്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പിതാവ്: ജോ൪ജ് ആൻറണി. മാതാവ്: ഷില്ലി. ഏകമകനാണ്. അവിവാഹിതനാണ്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.