മസ്കത്ത്: യു.എ.ഇ-ഒമാൻ അതി൪ത്തിയായ അൽവജാജ ചെക്പോസ്റ്റിലൂടെ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം റോയൽ ഒമാൻ പൊലീസ് പിടികൂടി. കൂറ്റൻട്രക്കിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 1250 പെട്ടി മദ്യമാണ് പിടികൂടിയത്. ഇരുമ്പും മറ്റ് കെട്ടിട നി൪മാണ ഉപകരണങ്ങളും വഹിച്ച് ഒമാനിലേക്ക് വരികയായിരുന്ന ഒരു ട്രക്കിൽ ഇഷ്ടികകൾക്കും ഇരുമ്പ് ചരക്കുകൾക്കും അടിയിലായി കാ൪ട്ടുകളിലായി സൂക്ഷിച്ച ആയിരകണക്കിന് മദ്യകുപ്പികളാണ് പൊലീസ് കണ്ടെടുത്തത്. അറബ് സ്വദേശിയാണ് വാഹനമോടിച്ചിരുന്നത്. സംശയംതോന്നിയ പൊലീസ് ട്രക്കിൻെറ കണ്ടെയിനറിൽ സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് വൻമദ്യ കടത്തിനുള്ള ശ്രമം വെളിച്ചത്തായത്.
മറ്റൊരു സംഭവത്തിൽ ഒമാനിൽ നിന്ന് പെട്രോളും പുല്ലും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഏഷ്യക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവ൪ സ്ഥിരമായി വിദേശത്തേക്ക് പെട്രോളും പുല്ലും കടത്തുന്നുവെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഒമാനിൽ നിന്ന് മോഷ്ടിച്ച ഒരു കാ൪ ഒമാന് പുറത്തേക്ക് കടത്താൻ ശ്രമിച്ച മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസങ്ങളിൽ ഒമാനിലെങ്ങും വാഹന പരിശോധന പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.