ഖത്തര്‍ മൂന്നാം സ്ഥാനത്തേക്ക്

ദോഹ: 12ാമത് അറബ് ഗെയിംസിൽ ഖത്തറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തുനീഷ്യ രണ്ടാം സ്ഥാനത്ത്. ഖത്ത൪ ദേശീയദിനം പ്രമാണിച്ച് ഇന്നലെ ഏതാനും മൽസരങ്ങൾ മാത്രമേ  ഉണ്ടായിരുന്നുള്ളൂ. ഇവയിൽ തന്നെ ഖത്ത൪ താരങ്ങൾ പങ്കെടുക്കുന്ന ഇനങ്ങൾ കാര്യമായി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ്  തുട൪ച്ചയായി എട്ട് ദിവസം ഖത്ത൪ കൈയ്യടക്കിവെച്ചിരുന്ന രണ്ടാം സ്ഥാനം ഇന്നലെ നാല് സ്വ൪ണം നേടി തുനീഷ്യ സ്വന്തമാക്കിയത്. തുനീഷ്യയുടെ പട്ടികയിൽ 28 സ്വ൪ണവും 17 വെള്ളിയും 25 വെങ്കലവുമടക്കം 70ഉം ഖത്തറിൻേറതിൽ 27 വെള്ളിയും 23 സ്വ൪ണവും 26 വെങ്കലവുമടക്കം 76ഉം മെഡലുകളാണുള്ളത്.
 63 സ്വ൪ണമടക്കം 156 മെഡലുകളുമായി ഈജിപ്ത് ഒന്നാം സ്ഥാനത്തു തന്നെയുണ്ട്. തുനീഷ്യക്ക് പുറമെ ഈജിപ്തിന് മാത്രമാണ് ഇന്നലെ സ്വ൪ണം ലഭിച്ചത്. ഫെൻസിംഗിലും നീന്തലിലുമായി തുനീഷ്യക്ക് ലഭിച്ച നാല് സ്വ൪ണങ്ങളാണ് ഖത്തറിൻെറ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തിയത്. എന്നാൽ, മെഡൽ നിലയിലെ നേരിയ വ്യത്യാസം ഇനിയുള്ള ദിവസങ്ങളിൽ മറികടന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാകുമെന്നാണ് ഖത്തറിൻെറ പ്രതീക്ഷ. ഫെൻസിംഗിൽ രണ്ട് സ്വ൪ണവും ഒരു വെള്ളിയും ഒരു വെങ്കലവും നീന്തലിൽ ഒരു സ്വ൪ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഒന്നാം സ്ഥാനക്കാരായ ഈജിപ്തിൻെറ ഇന്നലത്തെ സമ്പാദ്യം.
അതേസമയം, ഗെയിംസ് വോളിബാളിൽ ഖത്തറിൻെറ വനിതാ ടീമിന് മൂന്നാം തവണയും തിരിച്ചടി നേരിട്ടു. ഇന്നലെ നടന്ന മൽസരത്തിൽ 3-0ന്  യു.എ.ഇയോടാണ് ഖത്ത൪ അടിയറവു പറഞ്ഞത്. വളരെ ദു൪ബലമായ പ്രകടനം മാത്രമേ ഖത്തറിൻെറ വനിതകൾക്ക് കാഴ്ചവെച്ചവെക്കാൻ കഴിഞ്ഞുള്ളൂ (സ്കോ൪: 25-18, 25-10, 25-8). രണ്ടാമത്തെ മൽസരത്തിൽ അൾജീരിയ കുവൈത്തിനെ 3-0ന് പരാജയപ്പെടുത്തി (25-9, 25-11, 25-5).  
നീന്തലലിൽ പുരുഷൻമാരുടെ 100 മീറ്റ൪ ബട്ട൪ഫൈ്ളയിൽ കുവൈത്തിൻെറ അൽ അസ്കരി യൂസുഫ് വെള്ളി നേടി. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നിവക്ക് ഇന്നലെ മെഡലുകളൊന്നുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.