ദേശീയ ദിനാഘോഷം: കോസ്വേയില്‍ വന്‍തിരക്ക്

മനാമ: കഴിഞ്ഞ ദിവസം കോസ്വേയിൽ ശക്തമായ തിരക്കനുഭവപ്പെട്ടു. ബഹ്റൈൻ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് സൗദിയിൽനിന്ന് നിരവധിയാളുകളാണ് ബഹ്റൈനിലേക്കെത്തിയത്. ഇതാണ് കോസ്വേയിൽ തിരക്കനുഭവപ്പെടാനുണ്ടായ കാരണം. ബഹ്റൈനിൽ ദേശീയദിനാഘോഷചടങ്ങുമായി ബന്ധപ്പെട്ട് നടന്ന സാംസ്കാരിക പരിപാടികളിലും മറ്റും പങ്കെടുക്കാനായാണ് സൗദിയിൽനിന്ന് ആളുകൾ ബഹ്റൈനിലേക്കൊഴുകിയത്. ഇതിനായി കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങളാണ് കിങ് ഫഹദ് കോസ്വേ വഴി രാജ്യത്തേക്കെത്തിയത്. തിരക്ക് കുറക്കാൻ ഇരുഭാഗത്തുമുള്ള ഉദ്യോഗസ്ഥ൪ കഠിന പ്രയത്നം നടത്തേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.