മനാമ: റിയാദിൽ നടക്കുന്ന ജി.സി.സി രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇന്ന് സൗദിയിലേക്ക് തിരിക്കും. ജി.സി.സി രാഷ്ട്രങ്ങളുടെ 32 ാമത് യോഗമാണ് റിയാദിൽ നടക്കുന്നത്്. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി രാഷ്ട്രങ്ങളുടെ പ്രശ്നങ്ങളും അതിൻെറ പരിഹാരങ്ങളും എന്ന വിഷയം ച൪ച്ച ചെയ്യും. ഏകീകൃത കറൻസി, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയവയും യോഗത്തിൽ ച൪ച്ചയാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.