നവജാത ശിശുവിന്‍െറ ശിരസ്സറ്റ സംഭവം: ആശുപത്രിക്കെതിരെ നടപടി വേണമെന്ന്

നജ്റാൻ: നവജാത ശിശുവിൻെറ ശിരസ്സറ്റ സംഭവത്തിൽ ആശുപത്രി അധികൃത൪ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ശറൂറ പൊലീസിൽ പരാതി നൽകി. ജനിച്ച ഉടൻ കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃത൪ അറിയിച്ചതിനെ തുട൪ന്ന്  മയ്യിത്ത് ഖബറടക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സംശയങ്ങൾ ഉയ൪ന്നത്.
മയ്യിത്ത് കുളിപ്പിക്കുന്ന വേളയിൽ കുഞ്ഞിൻെറ ശിരസ് ഉടലിൽ നിന്ന് വേ൪പെട്ടതായും തൽസ്ഥാനത്ത് തുന്നിച്ചേ൪ത്തതായും ശ്രദ്ധയിൽപെട്ടു. സൂക്ഷ്മ നിരീക്ഷണത്തിൽ വലതുകൈക്ക് ഒടിവു സംഭവിച്ചതായും കണ്ടെത്തി. ഇതിനെ തുട൪ന്ന് മയ്യിത്ത് മറമാടാൻ വിസമ്മതിച്ച സൗദി പൗരനായ പിതാവ് സാലിഹ് അബ്ദുല്ല ബുറൈക്കി ജഡം ആശുപത്രിയിൽ തിരിച്ചേൽപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞ് പിറന്നത് കാലുകൾ പുറത്തുവന്ന അവസ്ഥയിലായിരുന്നുവെന്നും അൽപ സമയം കഴിഞ്ഞ് മരണപ്പെട്ടുവെന്നുമാണ് ആശുപ്രത്രി അധികൃത൪ നേരത്തെ പിതാവിനെ അറിയിച്ചിരുന്നത്.  എന്നാൽ ശിരസ് വേ൪പെട്ടതിനെക്കുറിച്ചോ കൈക്ക് പരിക്കേറ്റതിനെക്കുറിച്ചോ തന്നെ അറിയിച്ചില്ളെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. കുളിപ്പിക്കുമ്പോൾ ചില നവജാത ശിശുക്കളുടെ ജഡങ്ങളിൽ സമാനമായ അംഗവൈകല്യങ്ങൾ ശ്രദ്ധയിൽപെടാറുണ്ടെന്നാണ് ബന്ധപ്പെട്ടവ൪ പറയുന്നത്. അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ളെന്നും എന്നാൽ ഈ സംഭവത്തിലെ ദുരൂഹത അകറ്റുന്നത് മേലിൽ ഇതാവ൪ത്തിക്കാതിരിക്കാൻ ഉപകരിക്കുമെന്നും അവ൪ അഭിപ്രായപ്പെട്ടു. 25ആഴ്ചത്തെ വള൪ച്ചക്ക് ശേഷം പിറന്ന പെൺകുഞ്ഞിന് ഫാത്തിമ എന്ന പേരാണ് നൽകിയിരുന്നത്. ആശുപത്രി അധികൃത൪ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.