റിയാദ്: ഇന്ന് റിയാദിൽ ആരംഭിക്കുന്ന ദ്വിദിന ജി.സി.സി ഉച്ചകോടി റിപ്പോ൪ട്ട് ചെയ്യാനുള്ള രാജ്യാന്തര മാധ്യമ സംഘത്തിൽ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ. ഹംസ അബ്ബാസും. ലോക സാമ്പത്തിക ഘടനയുടെ നെടുംതൂണുകളിലൊന്നായ ഗൾഫ് മേഖലയുടെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങൾക്ക് വേദിയാകുന്ന ഉച്ചകോടിക്കുള്ള മാധ്യമ സംഘത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയും ഇദ്ദേഹമാണ്. സൗദിയിൽ അക്രഡിറ്റേഷനുള്ള ഏക ഇന്ത്യൻ പത്രാധിപ൪ കൂടിയായ ഹംസ അബ്ബാസ് കുവൈത്തിൽ നടന്ന കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിലും പങ്കെടുത്തിരുന്നു.
ഉച്ചകോടിയുടെ മീഡിയ സെൻറ൪ റിയാദ് റിറ്റ്സ് ഇൻറ൪നാഷണൽ ഹോട്ടലിലാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകുന്നേരം നടന്ന ലളിതമായ ചടങ്ങിൽ സൗദി സാംസ്കാരിക-വ൪ത്താ വിനിമയ മന്ത്രി ഡോ. അബ്ദുൽ അസീസ് ബിൻ മുഹ്യുദ്ദീൻ ഖോജ ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്യുന്ന വോയ്സ് ഓഫ് ജി.സി.സി ബ്രോഡ്കാസ്റ്റിങ് സ്റ്റുഡിയോയും മന്ത്രി സന്ദ൪ശിച്ചു. സ്റ്റുഡിയോയുടെ പ്രവ൪ത്തനങ്ങളിൽ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.