ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി -ഇറാന്‍ മന്ത്രി

കുവൈത്ത് സിറ്റി: തങ്ങൾക്കോ അയൽ രാജ്യങ്ങൾക്കോ എതിരെയുണ്ടാവുന്ന ഏതാക്രമണത്തിനും കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കുവൈത്തിൽ സന്ദ൪ശനത്തിനെത്തിയ അറബ്, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള ഇറാൻ അസിസ്റ്റൻറ് വിദേശ മന്ത്രി ഹുസൈൻ ആമി൪ അബ്ദുല്ലാഹിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയുടെ സുരക്ഷ അടിസ്ഥാനമാക്കിയാണ് ഇറാൻ നയങ്ങൾ രൂപവൽക്കരിക്കുന്നതെന്നവകാശപ്പെട്ട അദ്ദേഹം ഇറാൻ-കുവൈത്ത് ബന്ധം കരുത്തുറ്റതും ആഴത്തിലുള്ളതുമാണെന്നും കൂട്ടിച്ചേ൪ത്തു. ‘ഇറാൻ എന്നും സമാധാനപരമായി മാത്രമേ പ്രവ൪ത്തിച്ചിട്ടുള്ളൂ. മേഖലയുടെ സുരക്ഷക്ക് ഭംഗം വരുത്തുന്ന ഒന്നും ഇറാൻ ഇതുവരെ ചെയ്തിട്ടില്ല. എന്നുമാത്രമല്ല, അയൽ രാജ്യങ്ങളുടെ സുരക്ഷ കൂടി ഉറപ്പുവരുത്താൻ ഇറാൻ ബാധ്യസ്ഥവുമാണ്’ -അബ്ദുല്ലാഹിയാൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഇറാനോ അയൽ രാജ്യങ്ങൾക്കോ നേരെയുണ്ടാവുന്ന ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കാനാവില്ളെന്നും കനത്ത തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാലങ്ങളായി തുടരുന്ന ഇസ്രായേലിൻെറ ഭീഷണി ഇറാൻ ഗൗരവത്തിലെടുക്കുന്നില്ളെന്നും ഇറാനെ ആക്രമിക്കാനുള്ള സൈനികവും മാനസികവുമായ കരുത്ത് ഇസ്രായേലിനില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഭയം മറച്ചുവെക്കാൻവേണ്ടി മാത്രമാണ് ഇസ്രായേൽ ഇറാനെതിരെ അടിക്കടി ആക്രമണ ഭീഷണി മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നേരത്തേ വിദേശ മന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹുമായി കൂടിക്കാഴ്ച നടത്തിയ ഇറാൻ മന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായകമായ നടപടികൾ സ്വീകരിച്ച അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിന് കൃതജ്ഞത രേഖപ്പെടുത്തി. ഇറാനിൽ പിടിയിലായ രണ്ടു കുവൈത്തികളെ ഉടൻ മോചിപ്പിക്കുമെന്നും അബ്ദുല്ലാഹിയാൻ അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തത് ചാരപ്രവ൪ത്തനം നടത്തിയിട്ടല്ളെന്നും രാജ്യത്തെ നിയമം ലംഘിച്ചതിനാണെന്നും വ്യക്തമാക്കിയ അദ്ദേഹം അതുമൂലമാണ് മോചനത്തിന് സമയമെടുക്കുന്നതെന്നും കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.