ഷാര്‍ജയിലെ ഫ്ളാറ്റില്‍ വന്‍ അഗ്നിബാധ

ഷാ൪ജ: അൽഖാനിൽ ജമാൽ അബ്ദുന്നാസ൪ സ്ട്രീറ്റിലെ പത്ത് നില കെട്ടിടത്തിൽ വൻ അഗ്നിബാധ. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പെപ്സി ബിൽഡിങിൽ വൈകുന്നേരം നാലിനാണ് തീപിടുത്തമുണ്ടായത്. ഹൈദരാബാദ് സ്വദേശി താമസിക്കുന്ന ഒമ്പതാം നിലയിലെ ഫ്ളാറ്റിലാണ് ആദ്യം തീ കണ്ടത്. ഇത് മിനിട്ടുകൾക്കുള്ളിൽ തൊട്ട് മുകളിലെ ഫ്ളാറ്റിലേക്ക് വ്യാപിക്കുകയായിരുന്നു.
ഫ്ളാറ്റിലെ സാധന സാമഗ്രികൾ കത്തിനശിച്ചതായി ഇവിടെ വാച്ച്മാനായ കുറ്റ്യാടി സ്വദേശി അശ്റഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗങ്ങൾ മറ്റ് ഫ്ളാറ്റുകളിലേക്ക് തീ പടരുന്നത് തടഞ്ഞു. നിരവധി കെട്ടിടങ്ങളാണ് ഇതിനടുത്തായി സ്ഥിതി ചെയ്യുന്നത്. മിക്ക കെട്ടിടങ്ങളിലും മലയാളികളാണ് താമസിക്കുന്നത്. തീപിടിത്തത്തിൽ ആ൪ക്കും പൊള്ളലേറ്റിട്ടില്ളെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ പുറത്തിറങ്ങി ഓടുന്നതിനിടയിൽ ചില൪ക്ക് വീണ് ചില്ലറ പരിക്കുകൾ പറ്റിയതായി ഇവിടെ വീഡിയോ ഷോപ്പ് നടത്തുന്ന ഇസ്ഹാഖ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.