ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍: എമിറേറ്റ്സ് നിരക്കില്‍ ഇളവ്

ദുബൈ: ദുബൈ ഷോ പ്പിങ് ഉത്സവത്തോടനുബന്ധിച്ച് എമിറേറ്റ്സ് എയ൪ലൈൻ ആക൪ഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് 26,830 രൂപ മുതൽ നിരക്ക് വരുന്ന റിട്ടേൺ പാക്കേജുകളാണ് എമിറേറ്റ്സ് അവതരിപ്പിക്കുന്നത്. ജനുവരി അഞ്ചുമുതൽ ഫെബ്രുവരി അഞ്ചുവരെയാണ് 16ാമത് ദുബൈ ഷോപ്പിങ് ഉത്സവം നടക്കുന്നത്.
പ്രത്യേക പാക്കേജിൽ ഇക്കോണമി ക്ളാസിലുള്ള വിമാനക്കൂലി, രണ്ടുപേ൪ക്ക് നാലു രാത്രി ദുബൈയിൽ താമസ സൗകര്യം, ദുബൈ വിമാനത്താവളത്തിലെ ആഗമന വേളയിലും തിരികെയുള്ള യാത്രാവേളയിലും കാ൪ യാത്ര തുടങ്ങിയവ ഉൾപ്പെടുന്നു. വിസയും ഇന്ധന സചാ൪ജും പാക്കേജിൽ ഉൾപ്പെടുന്നില്ല. ഡിസംബ൪ 25 വരെ പുതിയ പാക്കേജുകളുടെ ബുക്കിങ് നടത്താമെന്ന് എമിറേറ്റ്സ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.