‘മീതാഖ്’: ബാങ്ക് മസ്കത്ത് ഇസ്ലാമിക് ശാഖ പ്രഖ്യാപിച്ചു

മസ്കത്ത്: ഒമാനിൽ ഇസ്ലാമിക് ബാങ്കുകളുടെ പ്രവ൪ത്തനത്തിന് തുടക്കം കുറിച്ച് ബാങ്ക് മസ്കത്ത് തങ്ങളുടെ ഇസ്ലാമിക് ബാങ്കിങ് ശാഖ പ്രഖ്യാപിച്ചു. ‘മീതാഖ്’ എന്ന പേരിൽ അറിയപ്പെടുന്ന സ്വതന്ത്ര ഇസ്ലാമിക് ശാഖയുടെ ലോഗോയും ബാങ്ക് അധികൃത൪ പ്രകാശനം ചെയ്തു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇസ്ലാമിക പണ്ഡിതരും ധനകാര്യവിദഗ്ധരുമടങ്ങുന്ന സംഘമായിരിക്കും ബാങ്കിൻെറ ‘മീതാഖ്’ നിയന്ത്രിക്കുകയെന്ന് ബാങ്ക് മസ്കത്ത് ബോ൪ഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.    
രാജ്യത്ത് വരാനിരിക്കുന്ന മുഴുവൻ ഇസ്ലാമിക് ബാങ്കുകൾക്കും വഴികാട്ടിയായിരിക്കും ‘മീതാഖ്’ എന്ന് പറഞ്ഞ ബാങ്ക് മസ്കത്ത് ചെയ൪മാൻ ശൈഖ് ഖാലിദ് ബിൻ മുസ്തഹൈൽ ആൽ മഅ്ശാനി ഉപഭോക്താക്കൾക്ക് തങ്ങളുടെ വിശ്വാസവും മതമൂല്യങ്ങളും ഉയ൪ത്തിപിടിച്ചുകൊണ്ടു തന്നെ ആധുനിക ബാങ്കിങിൻെറ മുഴുവൻ പ്രയോജനവും ലഭ്യമാക്കാൻ പുതിയ സംരംഭം അവസരമൊരുക്കുമെന്നും കൂട്ടിചേ൪ത്തു. ധനകാര്യമേഖലയിലെ ശരീഅത്ത് നിയമം പൂ൪ണമായും പാലിച്ചായിരിക്കും ഇസ്ലാമിക് ശാഖ പ്രവ൪ത്തിക്കുക. പരമ്പരാഗതമൂല്യവും ആധുനികതയും ഒരേസമയം ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള പദ്ധതികളാണ് തങ്ങൾ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഇസ്ലാമിക് ബാങ്കിൻെറ പ്രവ൪ത്തനം സംബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്, ഒമാൻ സെൻട്രൽ ബാങ്ക് എന്നിവയുടെ നിയമങ്ങൾ പാലിച്ചായിരിക്കും ബാങ്ക് പ്രവ൪ത്തിക്കുക. പരിചയസമ്പന്നരായ സംഘമായിരിക്കും ‘മീതാഖി’നെ നയിക്കുകയെന്ന് ബാങ്ക് മസ്കത്ത് സി.ഇ.ഒ അബ്ദുറസാഖ് ബിൻ അലി ബിൻ ഈസ പറഞ്ഞു. ഇസ്ലാമിക് ബാങ്കിൻെറ പ്രധാന്യവും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്തിന് ബാങ്ക് മസ്കത്ത് നേരത്തേ രണ്ട് സെമിനാറുകൾ സംഘടിപ്പിച്ചു. ബാങ്ക് ജീവനക്കാ൪ക്ക് ഇസ്ലാമിക് ബാങ്കിങ് രംഗത്ത് പ്രവ൪ത്തിക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് പരിശീലനവും നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.