ഒമാനി വനിതാശാസ്ത്രജ്ഞക്ക് യുനെസ്കോ ഫെല്ളോഷിപ്പ്

മസ്കത്ത്: ഒമാനിലെ വനിതാ ശാസ്ത്രജ്ഞക്ക് യുനെസ്കോയുടെ ലോറിയൽ ഫെല്ളോഷിപ്പ്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി മെഡിക്കൽ കോളജിലെ ജനതികശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞ റെയ്ഹാന അബ്ദുൽമുനീം മുഹമ്മദ് ആൽഅംജനിക്കാണ് ബഹുമതി. ജീവശാസ്ത്രമേഖലയിലെ യുവ പ്രതിഭകൾക്ക് നൽകുന്ന ഈ ഫെല്ളോഷിപ്പ് ആദ്യമായാണ് ഒരു ഒമാനി വനിതക്ക് ലഭിക്കുന്നത്. ശാസ്ത്രമേഖലയിൽ യുവതികളുടെ പങ്കാളിത്തവും പ്രവ൪ത്തനവും ഊ൪ജിതപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. 17 അറബ്രാജ്യങ്ങളിൽ നിന്നുള്ള വനിതാശാസ്ത്രജ്ഞകളെയാണ് എല്ലാവ൪ഷവും ഫെല്ളോഷിപ്പിനായി പരിഗണിക്കുക. തൻെറ നേട്ടം കൂടുതൽ ഒമാനി വനിതകൾക്ക് ശാസ്ത്രഗവേഷണ മേഖലയിലേക്ക് കടന്നുവരാൻ പ്രചോദനമാകുമെന്നാണ് തൻെറ പ്രതീക്ഷയെന്ന് റെയ്ഹാന പറഞ്ഞു. ചികിൽസ, രോഗനി൪ണയം എന്നിവയിലൂടെ ഒമാനിലെ ആരോഗ്യരംഗം മെച്ചപ്പെട്ടതാക്കുകയാണ് തൻെറ സ്വപ്നമെന്ന് റെയ്ഹാന പറഞ്ഞു. ജെനറ്റിക് ഗ്ളൂക്കോമയിൽ പി.എച്ച്.ഡി വിദ്യാ൪ഥിക കൂടിയാണ് റെയ്ഹാന. കുട്ടികൾക്കും മുതി൪ന്നവ൪ക്കുമിടയിലെ ഗ്ളൂക്കോമരോഗത്തിന് പരിഹാരം കാണാൻ തൻെറ ഗവേഷണത്തിലൂടെ കഴിയണമെന്ന പ്രതീക്ഷയിലാണ് ഇവ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.