ദോഹ: അറബ് ഗെയിംസ് അത്ലറ്റിക്സിൽ ആതിഥേയരായ ഖത്തറിന് ഇന്നലെ രണ്ട് സ്വ൪ണം കൂടി. 60 സ്വ൪ണവും 52 വെള്ളിയും 36 വെങ്കലവുമടക്കം 148 മെഡലുകളുമായി ഈജിപ്ത് ഒന്നാം സ്ഥാനം നിലനി൪ത്തി കുതിപ്പ് തുടരുന്നു. 27 സ്വ൪ണവും 23 വെള്ളിയും 26 വെങ്കലവുമടക്കം 76 മെഡലുകളാണ് രണ്ടാം സ്ഥാനത്തുള്ള ഖത്തറിൻെറ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള തുനീഷ്യക്ക് 24 സ്വ൪ണമടക്കം 59 മെഡലുകളുണ്ട്.
ഇന്നലെ സൗദി അറേബ്യക്ക് ഒരു സ്വ൪ണവും രണ്ട് വെങ്കലവും ബഹ്റൈന് ഒരു വെങ്കലവും കുവൈത്തിന് ഒരു സ്വ൪ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. യു.എ.ഇ രണ്ട് സ്വ൪ണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. ഒമാന് ഒരു വെള്ളി ലഭിച്ചു. മെഡൽ പട്ടികയിൽ സൗദി, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, ഒമാൻ എന്നിവ യഥാക്രമം അഞ്ച്, ആറ്, എട്ട്, 11, 12 സ്ഥാനങ്ങളിലാണ്.
പുരുഷൻമാരുടെ ഡിസ്കസ്ത്രോയിൽ ഖത്തറിൻെറ അൽ ദോസരി റാഷിദ് ഷാഫിക്കും പുരുഷൻമാരുടെ 800 മീറ്ററിൽ ബലാ മുസാബ് അബ്ദുറഹ്മാനും സ്വ൪ണം ലഭിച്ചു. പുരുഷ വിഭാഗം തൈക്കോണ്ടോയിൽ സാലിഹ് സയിദ്, അൽ അദ്മി അബ്ദുൽഖാദ൪ എന്നിവരും റെസ്ലിംഗിൽ അബദ്ുൽ ഖാദ൪ ഉമറും ഷൂട്ടിംഗിൽ ഫൗസി ഹദീലും ഖത്തറിന് വേണ്ടി വെങ്കലം നേടി. സ്വിമ്മിംഗ്, തൈക്കോണ്ടേ, ടെന്നീസ്, ഭാരദ്വഹനം എന്നീ ഇനങ്ങളിലായി ഇന്നലെ ഈജിപ്തിന് അഞ്ച് സ്വ൪ണം ലഭിച്ചു.
അമ്പെയ്ത്ത്, വനിതകളുടെ ഹൈജമ്പ്, നീന്തൽ, തൈക്കോണ്ടോ, റസ്ലിംഗ് എന്നീ ഇനങ്ങളിൽ ആറ് വെള്ളിയും ബോക്സിംഗ്, നീന്തൽ, റസ്ലിംഗ് എന്നിവയിൽ നാല് വെങ്കലവും ഈജിപ്തിൻെറ ഇന്നലത്തെ നേട്ടങ്ങളാണ്.
പുരുഷൻമാരുടെ 400 മീറ്റ൪ ഹ൪ഡിൽസിൽ സൗദിയുടെ യഹ്യ ശരാഹിലി ബന്ദറിന് സ്വ൪ണം ലഭിച്ചു. പുരുഷവിഭാഗം ലോംഗ് ജമ്പിൽ താഹി൪ അൽസാബ ഹുസൈനും ബോക്സിംഗിൽ അൽ സലാവി വിസാമും സൗദിക്ക് വേണ്ടി വെങ്കലം നേടി. വനിതകളുടെ ഹൈജമ്പിൽ അൽ അൻസാരി മറിയം മുഹമ്മദിന് ലഭിച്ച വെങ്കലമാണ് ബഹ്റൈൻെറ ഇന്നലത്തെ ഏക മെഡൽനേട്ടം.
പുരുഷൻമാരുടെ ലോംഗ് ജമ്പിൽ അൽ ഹദ്ദാദ് സാലിഹാണ് കുവൈത്തിന് വേണ്ടി ഇന്നലെ സ്വ൪ണം നേടിയത്. പുരുഷൻമാരുടെ 200 മീറ്റ൪ ബട്ട൪ഫൈ്ളയിൽ അൽ അസ്കരി യൂസുഫിന് വെള്ളിയും ബോക്സിംഗിൽ ഖായിദ് നായിഫിന് വെങ്കലവും ലഭിച്ചു. ഇക്വസ്ട്രിയൻ ടീമിനത്തിലും വ്യക്തിഗത ഇനത്തിൽ അൽ ബ്ളൂശി യൂസുഫ് അഹമ്മിദിനും ലഭിച്ച സ്വ൪ണമാണ് യു.എ.ഇയുടെ ഇന്നലത്തെ സുവ൪ണനേട്ടങ്ങൾ. ഇതേ ഇനത്തിൽ അൽ മഖ്ദൂമിന് വെള്ളിയും അൽ മാമ്റി സഈദിന് വെങ്കലവും ലഭിച്ചു. ഇക്വസ്ട്രിയനിലാണ് ഒമാൻ ടീമിന് വെള്ളി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.