ബഹ്റൈന്‍ അറബ് പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കണം -മതപണ്ഡിതര്‍

മനാമ: ബഹ്റൈൻ അറബ് ഇസ്ലാമിക പാരമ്പര്യത്തിൽ ഉറച്ചുനിൽക്കണമെന്ന് മത പണ്ഡിത൪ ആവശ്യപ്പെട്ടു. പരിഷ്കരണ ശ്രമങ്ങൾ മുന്നോട്ട് പോകുമ്പോൾ തന്നെ രാജ്യത്തിൻെറ തനതായ സ്വത്വത്തിൽ മാറ്റം വരുത്തരുത്. സ൪ക്കാരിൻെറ കീഴിൽ വിശുദ്ധ ഖു൪ആന് വേണ്ടി പ്രത്യേകം ടി.വി ചാനൽ ആരംഭിക്കാനുള്ള തീരുമാനം സ്വാഗതാ൪ഹമാണ്. ഇത്തരത്തിലുള്ള ചാനലുകൾ മുസ്ലിം ലോകത്തുടനീളം ഉണ്ടാകേണ്ടത് അനിവാര്യമാണ്. വിവര വിനിമയ രംഗത്ത് ശരിയായ പാത പിന്തുടരുകയും മനുഷ്യരെ നന്മയിലേക്ക് ഉന്മുഖമാക്കുന്ന പരിപാടികളും ഉണ്ടാകേണ്ടതുണ്ട്. പുരോഗതിയിലേക്കും വള൪ച്ചയിലേക്കും മുന്നേറിക്കൊണ്ടിരിക്കുന്നതോടൊപ്പം പരമ്പരാഗത മൂല്യങ്ങൾ മുറുകെപ്പിടിക്കാനും ശ്രമമുണ്ടാകണമെന്ന് പണ്ഡിത൪ ഉണ൪ത്തി.
രാജ്യത്തിൻെറ അറബ്, ഇസ്ലാമിക പാരമ്പര്യം നിലനി൪ത്തുന്നതിനാവശ്യമായ  പരിപാടികൾ ഉൾക്കൊള്ളുന്നതായിരിക്കണം ടെലിവിഷൻ പരിപാടികൾ. മതപരമായ സംസ്കാരവും മൂല്യവും പക൪ന്നു നൽകുന്നതിനുള്ള നീക്കത്തിൻെറ ഭാഗമായുള്ള ഈയൊരു സംരംഭം വളരെയധികം സന്തോഷം നൽകുന്നതാണെന്ന് ശൈഖ് സലാഹ് അൽജൗദ൪ പറഞ്ഞു. ഇസ്ലാമിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുന്ന ഈ സംവിധാനം വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഖു൪ആനും അനുബന്ധ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇസ്ലാമിക സംഘടനകളും ചാനലും പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ അറബ് ഭാഷയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇത് ഗുണകരമാകും. ഖു൪ആൻെറ നന്മയെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് ചാനൽ പങ്കുവഹിക്കുമെന്നാണ് കരുതുന്നതെന്നും ശൈഖ് ജൗദ൪ കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.