മനുഷ്യാവകാശ സമിതിയുമായി സഹകരിക്കും: തൊഴില്‍ മന്ത്രാലയം

മനാമ: യു.എൻ മനുഷ്യാവകാശ സമിതിയുമായി സഹകരിക്കുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം യു.എൻ മനുഷ്യാവകാശ സമിതി പ്രതിനിധി സംഘത്തെ സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും മനുഷ്യാവകാശ സമിതിയുമായുള്ള സഹകരണത്തിൻെറ വിവിധ മേഖലകളെക്കുറിച്ച് ച൪ച്ച ചെയ്തു. മനുഷ്യവിഭവ ശേഷി വള൪ത്തുന്നതിൽ ബഹ്റൈൻ നടത്തിയ മുന്നേറ്റത്തെയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും അദ്ദേഹം സമിതിക്ക് മുന്നിൽ വിശദീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുണ്ടായ പുരോഗതിയും നേട്ടവും വിശദമാക്കി. ഇൻറ൪നാഷനൽ ലേബ൪ ഓ൪ഗനൈസേഷൻെറ നി൪ദേശങ്ങളും നിയമങ്ങളുമനുസരിച്ച് ധാരാളം കരാറുകളിൽ മന്ത്രാലയം ഏ൪പ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്തുള്ള വിദേശ തൊഴിലാളികളടക്കമുള്ള എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ ബഹ്റൈൻ ഏറെ മുന്നിലാണെന്ന് പ്രതിനിധി സംഘം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.