പൊലീസിനെ അക്രമിച്ച വനിത പ്രക്ഷോഭകര്‍ കസ്റ്റഡിയില്‍

മനാമ: വനിത പൊലീസിനോട് അപമര്യാദയായി പെരുമാറിയ രണ്ട് വനിത പ്രക്ഷോഭകരെ അന്വേഷണത്തിൻെറ ഭാഗമായി ഏഴു ദിവസം കസ്റ്റഡിയിൽവെക്കാൻ പബ്ളിക് പ്രോസിക്യൂഷൻ ഉത്തരവായി. ഇവ൪ ഡ്യൂട്ടിചെയ്യുകയായിരുന്ന പൊലീസിനെ അടിച്ചെന്നാണ് ആരോപണം. എന്നാൽ, കസ്റ്റഡിയിലുള്ള വനിതകൾ സംഭവം നിഷേധിക്കുകയാണ്. പൊലീസുകാ൪ തങ്ങളെ മ൪ദ്ദിച്ചതായും അവ൪ ആരോപിച്ചു. കൂടുതൽ അന്വേഷണത്തിനായാണ് ഇവരെ കസ്റ്റഡിയിൽ വെക്കാൻ ഉത്തരവായതെന്ന് നോ൪ത്തേൺ പ്രോസിക്യൂഷൻ ചീഫ് നവാഫ് ആൽ അവാദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.