മനാമ: വീടിൻെറ രണ്ടാം നിലയിൽനിന്ന് അവിചാരിതമായി ജനൽ തുറന്ന് പുറത്തേക്ക് വീണ് ഗുരുതര പരിക്കുകളോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരിയായ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നയിമിലെ ലുലു റോഡിൽ ജോയ് വ൪ഗീസ് തെക്കേടത്തിൻെറ മകൾ ജുവൽ മറിയ ജോയ് വ൪ഗീസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. വീട്ടുകാ൪ ഭക്ഷണം കഴിക്കുന്നതിനിടെ കസേരയിൽ കയറി ജനലിനടുത്ത് നിൽക്കുകയായിരുന്ന കുട്ടി നീങ്ങിനിന്ന ജനൽ പാളി പൊടുന്നനെ തുറന്ന് താഴേക്ക് വീഴുകയായിരുന്നു. അമ്മ കവിതയും സഹോദരൻ ജോയലും അടുത്തുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ താഴേക്ക്് ഓടിയ കുടുംബം താഴെ കിടക്കുന്ന കുട്ടിയെ കണ്ട് വിങ്ങിപ്പൊട്ടി. ഉടനെ അയൽവാസികൾ ചേ൪ന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തലക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം ഐ.സിയുവിൽ കഴിയുന്ന കുട്ടിക്ക് ഇന്നലെ മരുന്നിനൊപ്പം ദ്രവ രൂപത്തിലുള്ള ഭക്ഷണവും നൽകിയെന്ന് പിതാവ് ജോയ് വ൪ഗീസ് പറഞ്ഞു. ‘ഞങ്ങൾ പ്രാ൪ഥനയിലാണ്. എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ -അദ്ദേഹം കൂട്ടിച്ചേ൪ത്തു. അറ്റ്ലസ് ട്രാവൽസ് ആൻറ് കാ൪ഗോയിൽ ടിക്കറ്റിങ് കൺസൽട്ടൻറായി ജോലി ചെയ്യുന്ന ജോയ് വ൪ഗീസ് കോഴിക്കോട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.