പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കും -പ്രധാനമന്ത്രി

മനാമ: പിരിച്ചുവിടപ്പെട്ട മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പ്രസ്താവിച്ചു. സ്വതന്ത്രാന്വേഷണ സമിതിയുടെ നി൪ദേശങ്ങൾ നടപ്പാക്കുന്നതിൻെറ ഭാഗമാണിത്. സമിതി നി൪ദേശങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് നീക്കം നടത്തണമെന്ന് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. തൊഴിലിൽനിന്ന് പിരിച്ചുവിട്ടപ്പെട്ട ജീവനക്കാ൪ മുഴുവനും തങ്ങളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്തതെന്ന് ഉറപ്പുവരുത്തും. നിയമവിരുദ്ധമായി സംഘടിച്ചതിൻെറ പേരിലാണ് ജീവനക്കാ൪ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടത്. എത്രയും പെട്ടെന്ന് വിഷയം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി തൊഴിൽ മന്ത്രിയോട് നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.