ആശുപത്രിയില്‍ കഴിഞ്ഞ മലയാളി ഹാജി നിര്യാതനായി

ജിദ്ദ: അസുഖം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോവാൻ സാധിക്കാതെ വന്ന മലയാളി ഹാജി ഇന്നലെ നിര്യാതനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ കായംകുളം ചുനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് (77 ) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഹജ്ജിന് വന്ന ബന്ധു നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
കലശലായ അസുഖത്തെ തുട൪ന്ന് മക്ക അൽ സാഹി൪ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇതുവരെ. അസുഖം കൂടിയതിനെ തുട൪ന്ന് ദമ്മാമിലുള്ള മരുമകൻ അബ്ദുറഹീം രണ്ടാഴ്ചയായി ഒപ്പമുണ്ടായിരുന്നു. മക്കൾ: ജസി, സൈഫുദ്ദീൻ, നസി. മരണാനന്തര നടപടികൾ പൂ൪ത്തിയാക്കി മയ്യിത്ത് ഇന്ന് ഇവിടെ ഖബറടക്കുമെന്ന് ബന്ധു സ്വാലിഹ് ഓച്ചിറ, ഹജജ് വെൽഫെയ൪ കമ്മിറ്റി ഭാരവാഹി മുനീ൪ ഷാ കരുനാഗപ്പള്ളി എന്നിവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.