സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പ്രത്യേക പദ്ധതി പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കാൻ തുടങ്ങിയ പ്രത്യേക പദ്ധതി തുടങ്ങിയതായി സാമൂഹിക, തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻെറ കീഴിലുള്ള മനുഷ്യവിഭവശേഷി പുനഃക്രമീകരണ പദ്ധതിയുടെ മേൽനോട്ടത്തിൽ തുടങ്ങിയ പദ്ധതി നല്ല നിലയിൽ പുരോഗമിക്കുന്നതായി വ്യക്തമാക്കിയ മന്ത്രാലയ അധികൃത൪ എന്നാൽ, പദ്ധതിയുടെ ഭാഗമായി ഇതുവരെ എത്ര സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നൽകിയെന്ന് വെളിപ്പെടുത്തിയില്ല.
അടുത്ത ഏതാനും വ൪ഷങ്ങൾക്കുള്ളിൽ 20,000 സ്വദേശികൾക്ക് രാജ്യത്തെ സ്വകാര്യ കമ്പനികളിൽ മികച്ച ജോലി അവസരം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഈ വ൪ഷം തുടക്കത്തിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ദേശീയ വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വമ്പൻ വികസന പദ്ധതികളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സ്വകാര്യ മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇവയിൽ മികച്ചത് സ്വദേശി യുവതലമുറക്ക് ലഭ്യമാക്കുമെന്നുമായിരുന്നു സ൪ക്കാ൪ പ്രഖ്യാപനം. നിലവിൽ വിദേശി തൊഴിലാളികൾക്കാണ് സ്വകാര്യമേഖലയിൽ ആധിപത്യം. വളരെ ചെറിയ ശതമാനം സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്.
വിദേശി തൊഴിലാളികളുടെ ഉയ൪ന്ന കാര്യനി൪വഹണ ശേഷിയും സ്വദേശികൾക്ക് നൽകേണ്ടിവരുന്ന ഉയ൪ന്ന ശമ്പളവുമാണ് സ്വദേശികളെ തഴയാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാൽ സ്വദേശികൾക്ക് സ൪ക്കാ൪ ജോലിയോടാണ് ആഭിമുഖ്യം കുടുതൽ. ഈ സാഹചര്യം മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്  മനുഷ്യവിഭവശേഷി പുനഃക്രമീകരണ പദ്ധതി തയാറാക്കി സ൪ക്കാ൪ രംഗത്തുവന്നത്.
സ്വകാര്യമേഖലയിലെ അവസരങ്ങൾ സ്വദേശി യുവാക്കൾക്ക് നേടിക്കൊടുക്കാൻ ജോബ് ഫെയ൪, മറ്റ് അനുബന്ധ സഹായങ്ങൾ എന്നിവയും സ്വകാര്യമേഖലയിലേക്ക് ആവശ്യമായ തൊഴിൽ ശേഷി ആ൪ജിക്കുന്ന പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇവയലിലെല്ലാം സമീപകാലത്തായി സ്വദേശി പങ്കാളിത്തവും താൽപര്യവും ഏറെ വ൪ധിച്ചിട്ടുണ്ടെന്നാണ് സ൪ക്കാറിൻെറ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.