അറസ്റ്റ് വാറന്‍റില്‍നിന്ന് തലയൂരാന്‍ റിലയന്‍സ് ശ്രമം തുടങ്ങി

തൃശൂ൪: മൊബൈൽ ഫോൺ വിൽപന നടത്തുമ്പോൾ ഉപഭോക്താവിന് നൽകിയ വാഗ്ദാനം പാലിക്കാത്തതിനെത്തുട൪ന്നുണ്ടായ കേസിൽ ഉപഭോക്തൃ ഫോറത്തിൽ നിന്നുണ്ടായ അറസ്റ്റ് വാറൻറിൽ നിന്ന് തലയൂരാൻ റിലയൻസ് ശ്രമം തുടങ്ങി. കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയിലെ അധ്യാപകൻ ഡോ. ജോസഫ് മാക്കോളിയുടെ ഹരജിയിൽ അഡ്വ. സെബി ജെ. പുല്ളേലി ഹാജരായ കേസിലായിരുന്നു മുകേഷ് അംബാനിക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. നേരത്തേ വിധിച്ച നഷ്ടപരിഹാരത്തുക ഉപഭോക്താവിന് നൽകാതെ വന്നപ്പോൾ വിധി നടപ്പാക്കിക്കിട്ടാൻ നൽകിയ ഹരജിയിൽ ഹാജരാകാതിരുന്നതിനാലാണ് അറസ്റ്റ് വാറൻറ് ഉണ്ടായത്. എന്നാൽ, ഇതേത്തുട൪ന്ന് റിലയൻസ് അധികൃത൪ തൃശൂ൪ ഉപഭോക്തൃ ഫോറത്തിൽ നേരത്തേ വിധിച്ച നഷ്ടപരിഹാരത്തുക പൊടുന്നനെ ശനിയാഴ്ച  അടക്കുകയായിരുന്നു. ഇതേത്തുട൪ന്ന് കഴിഞ്ഞദിവസം പുറപ്പെടുവിച്ച വാറൻറ് ഫോറം തിരിച്ചുവിളിച്ചതായി റിലയൻസ് കമ്പനിയുടെ പവ൪ ഓഫ് അറ്റോ൪ണിയായ രാജരാജവ൪മക്ക് വേണ്ടി ഹാജരായ അഡ്വ. കെ.എസ്. രവിശങ്ക൪ ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ പരാതിക്കാരൻ ഹരജി നൽകുമ്പോൾ മുകേഷ് അംബാനി എം.ഡിയായ റിലയൻസ് ഇൻഫോടെക് എന്ന കമ്പനിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ, അംബാനി കുടുംബത്തിലെ സ്വത്ത് ഭാഗം വെക്കലിനെത്തുട൪ന്ന് ഇപ്പോൾ മൊബൈൽ കമ്പനി അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് കമ്യൂണിക്കേഷൻസ് ലിമിറ്റഡിൻേറതാണെന്നാണ് വാദം.
എന്നാൽ, തങ്ങളുടെ അനുമതി ഇല്ലാതെ കേസ് അവസാനിക്കുകയില്ളെന്ന് ഹരജിക്കാരൻെറ അഭിഭാഷകൻ അഡ്വ. സെബി  ജെ. പുല്ളേലി വ്യക്തമാക്കി. തിങ്കളാഴ്ച ഫോറം മുമ്പാകെ അനന്തര നടപടികൾക്കായി സമീപിക്കും. താൻ നൽകിയ കോടതിയലക്ഷ്യക്കേസ് ഇപ്പോഴും ഫോറം മുമ്പാകെ നിലവിലുള്ളപ്പോൾ ഒരു കാരണവശാലും കേസ് അവസാനിക്കുന്നില്ളെന്ന് ഹരജിക്കാരനും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.