വിഭാഗീയതക്ക് ശമനമായില്ളെന്ന് സി.പി.എം സമ്മേളന റിപ്പോര്‍ട്ട്

കോഴിക്കോട്: ജില്ലയിൽ പാ൪ട്ടിക്കകത്തെ വിഭാഗീയത പൂ൪ണമായും അവസാനിച്ചിട്ടില്ളെന്ന് സി.പി.എം ജില്ലാ സമ്മേളന റിപ്പോ൪ട്ട്. സമ്മേളന കാലയളവിൽ പാ൪ട്ടി അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ‘ഒഞ്ചിയം പ്രശ്ന’മായിരുന്നെന്നും പാ൪ട്ടിയെ തക൪ക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നും പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ അവതരിപ്പിച്ച പ്രവ൪ത്തന റിപ്പോ൪ട്ടിൽ പറയുന്നു.
വിഭാഗീയത നല്ല അളവിൽ കുറഞ്ഞിട്ടുണ്ട്. തെറ്റുതിരുത്തി പാ൪ട്ടിയോടൊപ്പം നിൽക്കാൻ നല്ളൊരു വിഭാഗവും തയാറായി. എന്നാൽ, ഇനിയും തിരുത്താൻ തയാറാവാത്തവരും അവശേഷിക്കുന്നുണ്ട്. വളയം, നെല്ലിക്കോട്, വളയനാട് ലോക്കൽ സമ്മേളനങ്ങളിൽ ഇത് പ്രതിഫലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ പരാജയത്തിനും കാരണമായത് വിഭാഗീയതയാണ്. ചില ഘടകങ്ങളും പാ൪ട്ടി മെംബ൪മാരും പ്രവ൪ത്തനരംഗത്തുനിന്ന് വിട്ടുനിൽക്കുകയോ വേണ്ടത്ര സജീവമാകാതിരിക്കുകയോ ചെയ്തു. എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംഘടനാ പ്രശ്നങ്ങൾക്കൊപ്പം രാഷ്ട്രീയമായ പ്രതികൂല കാലാവസ്ഥയും തോൽവിയുടെ ആക്കംകൂട്ടി -റിപ്പോ൪ട്ട് പറയുന്നു. ഏറാമലയിലെ പ്രസിഡൻറ് മാറ്റമല്ല ഒഞ്ചിയത്തെ പ്രശ്നങ്ങൾക്കടിസ്ഥാനം. അതൊരു നിമിത്തമായെന്നേയുള്ളൂ. പാ൪ട്ടിയെ തക൪ക്കാനുള്ള ആസൂത്രിത ശ്രമമാണവിടെ നടന്നത്. വിട്ടുപോയവരിൽ നല്ളൊരു വിഭാഗം ഇത് മനസ്സിലാക്കി തിരിച്ചുവന്നിട്ടുണ്ട്. അതിനിയും  ശക്തിപ്പെടുത്തണം. അതിനുള്ള എല്ലാ അനുകൂലാവസ്ഥയും ഒഞ്ചിയത്തുണ്ട് -റിപ്പോ൪ട്ട് തുടരുന്നു.
വൈകീട്ട് തുടങ്ങിയ പൊതുച൪ച്ചയിൽ വി.എസിനെതിരെ രൂക്ഷവിമ൪ശമുയ൪ന്നു. ഒഞ്ചിയം പ്രശ്നം വഷളാക്കുന്നതിൽ വി.എസിന് പങ്കുണ്ടെന്നായിരുന്നു ഒഞ്ചിയം ഏരിയയിൽനിന്നുള്ള പ്രതിനിധിയുടെ ആരോപണം. വി.എസിന് എത്ര അജണ്ടകളുണ്ടെന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. പാ൪ട്ടി കോൺഗ്രസ് സ്വാഗതസംഘത്തിൻെറ ഭാരവാഹിയായി ടി.പി. ദാസനെ നിശ്ചയിച്ചതിനെതിരെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മിക്ക സുരക്ഷിത സീറ്റുകളും ഘടകകക്ഷികൾക്ക് നൽകിയ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമ൪ശമുയ൪ന്നു. ഘടകകക്ഷികളുടെ ‘ഡമ്പിങ് യാ൪ഡ’ായി ജില്ലയെ മാറ്റിയെന്നായിരുന്നു ആരോപണം. പൊതുച൪ച്ച വെള്ളിയാ ഴ്ച വൈകീട്ടുവരെ തുടരും. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ശനിയാഴ്ച തെരഞ്ഞെടുത്തശേഷം പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.