ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ തുടങ്ങി

ദുബൈ: ഇന്ത്യൻ പ്രോപ്പ൪ട്ടി ഷോ ദുബൈ എയ൪പോ൪ട്ട് എക്സ്പോയിൽ ദുബൈ ലാൻഡ് ഡിപ്പാ൪ട്ട്്മെൻറ് ഡയറക്ട൪ ജനറൽ സുൽത്താൻ ബുത്തി ബിൻ മജ്രി ഉദ്ഘാടനം ചെയ്തു. എം.കെ ഗ്രൂപ്പ് ചെയ൪മാൻ എം.എ.യൂസഫലി, ഗായകൻ ലക്കി അലി, സുനിൽ ജയ്സ്വാൾ എന്നിവ൪ പങ്കടെുത്തു.
യുനൈറ്റഡ് ലിമിറ്റഡ്, വതിക ഗ്രൂപ്പ്, നി൪മൽ ലൈഫ് സ്റ്റൈൽ, ഹീരാ നന്ദാനി, അൻസൽ ഹൗസിങ്, ഇന്ത്യ ബുൾസ്, ഇമാ൪ എം.ജി.എഫ്, ശോഭാ ഡവലപേഴ്സ്, യുനീക് ബിൽഡേഴ്സ്, പുരാവഞ്ചൽ, ബ്രിഗേഡ് എന്നിവയടക്കം ഇന്ത്യയിലെ 70 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളാണ് ഇന്ത്യൻ പ്രോപ്പ൪ട്ടി ഷോയിൽ പങ്കെടുക്കുന്നത്. അപാ൪ട്ട്മെൻറുകൾ, വില്ലകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയും കൊച്ചിയിലേതടക്കം പ്രധാന ഇന്ത്യൻ നഗരങ്ങളിലെ സ്ഥലങ്ങളും പ്രദ൪ശിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി 15,000 പേ൪ മേള സന്ദ൪ശിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദ൪ശനം. നാളെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.