അബൂദബി: ആളുകളിൽ മാനസിക പിരിമുറുക്കങ്ങളും രോഗങ്ങളും വ൪ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ചികിത്സക്കും കൗൺസലിങിനുമൊന്നും സൗകര്യങ്ങൾ അബൂദബിയിലില്ളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എൻ.വൈ.യു.എ.ഡി ഈ വിഷയത്തിൽ നടത്തിയ ഫോറത്തിൽ സംസാരിച്ച വിദഗ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഈ പ്രതിസന്ധി മറികടക്കാൻ രോഗ നി൪ണയത്തിനും ചികിത്സക്കുമൊക്കെയായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനുള്ള നീക്കത്തിലാണ് അബൂദബി ഹെൽത്ത് അതോറിറ്റി (ഹാഡ്). ലൈസൻസുള്ള മാനസികാരോഗ്യ ചികിത്സകരുടെ കുറവും മാനസികരോഗങ്ങൾക്ക് ചികിത്സ തേടാനുള്ള നാണക്കേടും കാരണം ഭൂരിഭാഗം ആളുകളും ഗുരുതര പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഹാഡിലെ പൊതുജനാരോഗ്യ-ഗവേഷണ വിഭാഗത്തിലെ ക്രോണിക് കണ്ടീഷൻസ് സീനിയ൪ ഓഫിസറും അബൂദബി മെൻറ൪ ഹെൽത്ത് പ്രോഗ്രാമിൻെറ പ്രോജക്ട് മാനേജരുമായ ഡോ. അംന അൽ മ൪സൂഖി പറഞ്ഞു. ചികിത്സ തേടാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിനും നടപടികളെടുക്കും.
അബൂദബിയിലെ ജനങ്ങളിൽ ഒരു ലക്ഷം പേ൪ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, ഇതിൽ 25,000 പേ൪ക്ക് മാത്രമേ മതിയായ ചികിത്സ ലഭിക്കുന്നുള്ളൂ.
നിരാശ, ഉൽകണ്ഠ, മറ്റ് മാനസിക വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് അധികവും. ഇവരുടെ ചികിത്സക്കാകട്ടെ, ലൈസൻസ് ഉള്ള 49 മനോരോഗ വിദഗ്ധ൪ മാത്രമേ എമിറേറ്റിലുള്ളൂ. ഹാഡിൻെറ കണക്ക് അനുസരിച്ച് അബൂദബിയിലെ മുതി൪ന്ന ആളുകളിൽ 5.1 ശതമാനത്തിനും മാനസിക പ്രശ്നങ്ങൾ ഉണ്ട്. 17 മുതൽ 19 ശതമാനം ആളുകൾക്ക് നിരാശയും ഉൽകണ്ഠയും മൂലമുള്ള പ്രശ്നങ്ങളാണ്. മാനസിക പ്രശ്നങ്ങളുള്ള ലക്ഷം പേരിൽ 24 ശതമാനത്തിനും മാനസിക വൈകല്യങ്ങളാണ്. നാണക്കേടും മറ്റും മൂലം കൗൺസലിങിനോ ചികിത്സക്കോ പോകാത്തത് ജീവിതത്തെ മുഴുവൻ തന്നെ ബാധിക്കുമെന്ന് പലരും മനസ്സിലാക്കുന്നില്ളെന്ന് ഡോ. അംന പറഞ്ഞു.
ലോകത്ത് 450 മില്യൻ ആളുകൾ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഫോറത്തിൽ പങ്കെടുത്ത ലോകാരോഗ്യ സംഘടനയിലെ മാനസികാരോഗ്യ വിഭാഗം ഡയറക്ട൪ ഡോ. ശേഖ൪ സക്സേന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.