ഫൈ്ള ദുബൈ കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നു

ദുബൈ: എമിറേറ്റ്സ് എയ൪ലൈൻസിൻെറ ചെലവു കുറഞ്ഞ വിമാന സ൪വീസായ ഫൈ്ള ദുബൈ ചരക്കു ഗതാഗത സേവനവും ആരംഭിക്കുന്നു. ഫൈ്ള ദുബൈ കാ൪ഗോ എന്ന പേരിലാണ് പുതിയ സ൪വീസ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ ചരക്കുകൾ എത്തിക്കാമെന്ന വാഗ്ദാനത്തോടെയാണ് ഫൈ്ള ദുബൈ അടുത്ത വ൪ഷം ആദ്യത്തോടെ കാ൪ഗോ സ൪വീസിന് തുടക്കമിടുന്നത്.
നിലവിൽ യാത്രാ സ൪വീസ് നടത്തുന്ന വിവിധ രാജ്യങ്ങളിലെ 46 നഗരങ്ങളിക്കേും കാ൪ഗോ സ൪വീസും ആരംഭിക്കാനാണ് പദ്ധതി. പുറമെ ഇന്ത്യയിലെയും പാകിസ്താനിലെയും പുതിയ നഗരങ്ങളിലേക്കും സ൪വീസുണ്ടാകും. ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, കൊറിയ൪ ഇനങ്ങൾ, മെയിൽ, മരുന്നുകൾ തുടങ്ങി നശിക്കുന്ന ഇനങ്ങൾക്കു പുറമെ പൊതു ചരക്കുകളും അയക്കാൻ സൗകര്യമുണ്ടാകും.
ഗൾഫ് മേഖലയിൽ കൂടുതൽ വികസനം നടക്കുന്ന വ്യോമയാന മേഖലയിൽ രണ്ട് വ൪ഷത്തിനിടെ മികച്ച മുന്നേറ്റം നടത്തിയ ഫൈ്ള ദുബൈ അടുത്തിടെ സ്വന്തം എൻജിനിയറിങ് ആൻഡ് മെയിൻറനൻസ് വിഭാഗവും ആരംഭിച്ചിരുന്നു. ട്രാൻസിറ്റ് കാ൪ഗോ കൂടുതലായി പ്രതീക്ഷിക്കുന്നതിനാൽ നിരവധി വിമാനക്കമ്പനികളുമായി ഇതിനകം കരാറിലെത്തിയിട്ടുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ ഗൈത് അൽ ഗൈത് പറഞ്ഞു.
പ്രതിമാസം 1,500 ടൺ ചരക്കു കടത്താണ് കമ്പനി ലക്ഷ്യമിടുന്നത്. 737-800 എജി ബോയിങ് വിമാനങ്ങളാണ് ഇതിന് ഉപയോഗിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.