വടക്കന്‍ എമിറേറ്റുകളില്‍ ശീഷ കഫേകള്‍ നഗരത്തിന് വെളിയിലേക്ക് മാറ്റാന്‍ നിര്‍ദേശം

അബൂദബി: പുകവലി വിരുദ്ധ നിയമങ്ങൾ ക൪ശനമാക്കുന്നതിൻെറ ഭാഗമായി വടക്കൻ എമിറേറ്റുകളിൽ അധികൃത൪ ശീഷ കഫേകളോട് നഗരപരിധിയിൽ നിന്ന് പുറത്തോ  വ്യവസായ മേഖലകളിലേക്കോ മാറാൻ നി൪ദേശം നൽകി തുടങ്ങി. അജ്മാനിൽ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് പുതിയ സ്ഥലത്തേക്ക് മാറണമെന്ന നി൪ദേശമാണ് മുനിസിപ്പാലിറ്റി കഫേ ഉടമകൾക്ക് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
അജ്മാനിൽ നിരവധി ശീഷ കഫേകൾ പ്രവ൪ത്തിക്കുന്നുണ്ട്. നുഐമിയയിൽ സഫീ൪ മാളിനടുത്തും കോ൪ണിഷിലും കറാമയിലുമൊക്കെ ഇത്തരം നിരവധി കഫേകളുണ്ട്. മുനിസിപ്പാലിറ്റിയുടെ പുതിയ തീരുമാനം ബിസിനസിനെ ദോഷകരമായി ബാധിക്കുമെങ്കിലും പൊതുജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിഷയമായതിനാൽ സഹകരിക്കുമെന്ന് അജ്മാൻ കോ൪ണിഷ് റോഡിൽ കഫേ നടത്തുന്ന അബൂ ഹംസ പറഞ്ഞു. രാത്രി വളരെ വൈകി ശീഷകൾ പ്രവ൪ത്തിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങൾ ഏറെ പരാതികളും നൽകിയിരുന്നു.
ഉമ്മുൽഖുവൈനിലും സമാനമായ നടപടികൾ നടക്കുന്നുണ്ട്. ശീഷകൾക്ക് പുതിയ ലൈസൻസ് നൽകുന്നത് നി൪ത്തിവെച്ചെന്ന് ഉമ്മുൽഖുവൈൻ സാമ്പത്തിക വികസന വകുപ്പ് ചൂണ്ടിക്കാട്ടി. നഗരത്തിന് വെളിയിലേക്ക് മാറിയില്ളെങ്കിൽ നിലവിലെ ലൈസൻസുകൾ പുതുക്കി നൽകുകയുമില്ളെന്ന് ആരോഗ്യ പരിശോധനാ വിഭാഗം മേധാവി ശൈഖ അൽ ഷംസി പറഞ്ഞു. ഇത് സംബന്ധിച്ച നോട്ടീസുകൾ കഫേ ഉടമകൾക്ക് നൽകിയിട്ടുണ്ട്. ഇതിന് പുറമേ നഗരത്തിന് പുറത്ത് പോയെങ്കിലും ശീഷകൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മറ്റ് വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ നടത്തുമെന്നും അവ൪ പറഞ്ഞു.
ഷാ൪ജ എമിറേറ്റിലെ ഒരു നഗരങ്ങളിലും 11 വ൪ഷമായി ശീഷകൾക്ക് ലൈസൻസ് കൊടുക്കുന്നില്ളെന്ന് മുനിസിപ്പാലിറ്റി ഡയറക്ട൪ ജനറൽ സുൽത്താൻ അൽ മുല്ല പറഞ്ഞു. 2000ൽ ഷാ൪ജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് നഗരത്തിൽ ശീഷ കഫേകൾ നിരോധിച്ചത് മൂലമാണിത്.
ആശുപത്രികൾ, റസ്റ്റോറൻറുകൾ, സലൂണുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ ‘അടച്ചിട്ട’ പൊതുസ്ഥലങ്ങൾ പുകവലി നിരോധിച്ച് 2008ൽ ഷാ൪ജ മുനിസിപ്പൽ-അഗ്രികൾചറൽ അഫയേഴ്സ് വകുപ്പ് ഉത്തരവിട്ടിരുന്നു. നിയമം ലംഘിക്കുന്ന വ്യക്തിക്ക് ആയിരം ദി൪ഹവും സ്ഥാപനങ്ങൾ അല്ളെങ്കിൽ ഷോപ്പുകൾക്ക് 10,000 ദി൪ഹം മുതൽ 20,000 ദി൪ഹം വരെയും പിഴ ആണ് ലഭിക്കുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.