‘ഐ ഓണ്‍ എര്‍ത്ത്’ പ്രഖ്യാപനത്തില്‍ യു.എ.ഇ ഒപ്പുവെച്ചു

അബൂദബി: ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ ച൪ച്ച ചെയ്യാൻ അബൂദബിയിൽ നടന്ന ‘ഐ ഓൺ എ൪ത്ത്’ ഉച്ചകോടി മുന്നോട്ടുവെച്ച നി൪ദേശങ്ങളടങ്ങിയ പ്രഖ്യാപനത്തിൽ യു.എ.ഇയും യുനൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമും (യു.എൻ.ഇ.പി) ഒപ്പുവെച്ചു. ലോകരാജ്യങ്ങളുടെ പ്രത്യേകിച്ച് വള൪ന്ന് വരുന്ന സാമ്പത്തിക ശക്തികളുടെ പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന നി൪ദേശങ്ങളാണ് ‘ഐ ഓൺ എ൪ത്ത്’ പ്രഖ്യാപനത്തിലുള്ളത്. അടുത്ത വ൪ഷം ജൂണിൽ ബ്രസീലിൽ നടക്കുന്ന യു.എന്നിൻെറ റിയോ+20 സമ്മേളനത്തിൻെറ അജണ്ടയിൽ ഇതിലെ നി൪ദേശങ്ങൾ കൂടി ഉൾക്കൊള്ളിക്കും.
യു.എ.ഇ ജല-പരിസ്ഥിതി മന്ത്രി ഡോ. റാശിദ് അഹമ്മദ് ബിൻ ഫഹദ്, അബൂദബി എൻവയോൺമെൻറ് ഏജൻസി (ഇ.എ.ഡി) സെക്രട്ടറി ജനറൽ റസാൻ ഖലീഫ അൽ മുബാറക് എന്നിവരും യു.എൻ.ഇ.പി ഏ൪ലി വാണിങ് ആൻഡ് അസസ്മെൻറ് വിഭാഗം ഡയറക്ട൪ പീറ്റ൪ ഗിൽറൂത്തും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.
സുസ്ഥിര പരിസ്ഥിതിക്ക് ഭരണക൪ത്താക്കളെയും ജനങ്ങളെയും കൈകോ൪ത്ത് അണിനിരത്തുക എന്ന ലക്ഷ്യവുമായി നടന്ന നാലുദിന ഉച്ചകോടിയിൽ ലോകത്തെ പ്രമുഖ പരിസ്ഥിതി വിഗദ്ധ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.