ജി.സി.സി രാജ്യങ്ങള്‍ 800 ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് നികുതി ഒഴിവാക്കുന്നു

ദോഹ: ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ 800ഓളം ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് നികുതി ഒഴിവാക്കാൻ ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) തീരുമാനിച്ചു. നികുതി ഒഴിവാക്കുന്ന ഉൽപ്പന്നങ്ങളുടെ പട്ടികക്ക്  ജി.സി.സി ഫിനാൻഷ്യൽ ആൻറ് ഇക്കണോമിക് സഹകരണ സമിതി രൂപം നൽകിയിട്ടുണ്ട്. ഇത് അന്തിമ അംഗീകാരത്തിനായി അടുത്ത ആഴ്ച റിയാദിൽ നടക്കുന്ന ജി.സി.സി സുപ്രീം സമിതി യോഗത്തിൽ സമ൪പ്പിക്കും.
സമിതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അടുത്തമാസം ഗൾഫ് രാജ്യങ്ങളിൽ നികുതിയിളവ് പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾക്കനുസൃതമായി നികുതിയളവുകളും ചട്ടങ്ങളും ക൪ശനമായി നടപ്പാക്കാനാണ് തീരുമാനം. നികുതിയൊഴിവാക്കുന്ന ഉൽപ്പന്നങ്ങളിൽ ഭക്ഷ്യോൽപ്പന്നങ്ങൾ മുതൽ വിമാനങ്ങളുടെ യന്ത്രഭാഗങ്ങൾ വരെ ഉൾപ്പെടുന്നു. മരുന്ന്, കപ്പൽ, ബോട്ട് എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, ഗാ൪ഹികാവശ്യത്തിനുള്ള സാധനങ്ങൾ, ശാസ്ത്ര ബുള്ളറ്റിനുകൾ, ഐ.ടി ഉൽപ്പന്നങ്ങൾ എന്നിവയും നികുതിയിളവ് ലഭിക്കുന്നവയുടെ പട്ടികയിലുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള 50ഓളം ഉൽപ്പന്നങ്ങൾക്കും നികുതിയിളവ് ലഭിക്കും.
മയക്കുമരുന്ന് ഉൾപ്പെടെ 27 സാധനങ്ങളുടെ വ്യാപാരം നികുതി ഒഴിവാക്കൽ നടപടികളുടെ ഭാഗമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.  ഉപയോഗിച്ച കാറുകൾ, ബസ്സുകൾ, ട്രക്കുകൾ എന്നിവ ഗൾഫ് രാജ്യങ്ങൾ പരസ്പരം വ്യാപരം ചെയ്യുന്നതിനും വിലക്കുണ്ട്. ഉപയോഗിച്ച വിമാനം ഗൾഫ് രാജ്യങ്ങൾ പരസ്പരം ഇറക്കുമതി ചെയ്യാനോ കയറ്റുമതി ചെയ്യാനോ  പാടില്ളെന്നും പുതിയ നി൪ദേശങ്ങളിൽ പറയുന്നു.
എണ്ണൂറിലധികം ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കാനുള്ള തീരുമാനം ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉഭയകക്ഷി വ്യാപരം ശക്തിപ്പെടാൻ സഹായിക്കുമെന്നാണ് ജി.സി.സി ഫിനാൻഷ്യൽ ആൻറ് ഇക്കണോമിക് കോഓപറേഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ ഡിമാൻറ് വ൪ധിക്കാനും ഇത് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.