ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു; ഖത്തറിന് ഏഴ് സ്വര്‍ണം കൂടി

ദോഹ: അറബ് ഗെയിംസിൻെറ ആറാം ദിനം ഒന്നാം സ്ഥാനക്കാരായ ഈജിപ്തിന് സമ്മാനിച്ചത് 14 സ്വ൪ണവും 10 വീതം വെള്ളിയും  വെങ്കലവും. രണ്ടാം സ്ഥാനത്തുള്ള ഖത്തറിന്   ഏഴ് സ്വ൪ണവുംഅഞ്ച് ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്നലത്തെ നേട്ടങ്ങൾ.
ഇന്നലെ മൂന്ന് സ്വ൪ണവും രണ്ട്  വെള്ളിയും മൂന്ന് വെങ്കലവും നേടിയ തുനീഷ്യയാണ് 33  മെഡലുകളുമായി മൂന്നാം സ്ഥാനത്ത്. സൗദി അറേബ്യക്ക് ഇന്നലെ രണ്ട് സ്വ൪ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചു. ബഹ്റൈന് ഒരു സ്വ൪ണവും മൂന്ന്്  വെള്ളിയും രണ്ട് വെങ്കലവും  കുവൈത്തിന്  ഒന്ന് വീതം  സ്വ൪ണവും വെള്ളിയും അഞ്ച് വെങ്കലവും യു.എ.ഇക്ക് രണ്ട് വെങ്കലവും ലഭിച്ചപ്പോൾ ഒമാന് ഒരു വെള്ളി സ്വന്തമായി.  ഗെയിംസിൽ ട്രാക്കും ഫീൽഡും ഉണ൪ന്ന ദിനം കൂടിയായിരുന്നു ഇന്നലെ.
22 സ്വ൪ണവും 19 വെള്ളിയും 20 വെങ്കലവുമടക്കം 61  മെഡലുകളുമായി രണ്ടാം സ്ഥാനം നിലനി൪ത്തുകയാണ് ആതിഥേയരായ ഖത്ത൪. പുരുഷവിഭാഗം അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ അൽ മുഹന്നദി ഇബ്രാഹിം, അൽ ഒബാദി അബ്ദുൽ അസീസ്, വനിതാവിഭാഗം ഷൂട്ടിംഗിൽ അൽ ഹമദ് ബഹ്യ മൻസൂ൪ എന്നിവരും വനിതാവിഭാഗം ഷൂട്ടിംഗ് ടീമിനത്തിലുമാണ് ഖത്തറിന് ഇന്നലെ സ്വ൪ണം ലഭിച്ചത്. പുരുഷവിഭാഗം അമ്പെയ്ത്തിൽ വ്യക്തിഗത ഇനത്തിൽ സലിം അഹമ്മദിനും വനിതകളുടെ ജിംനാസ്റ്റിക്സിൽ അൽ സീരി മതാര ഫഹദും പുരുഷൻമാരുടെ ഷൂട്ടിംഗ്, വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസ് എന്നിവയുടെ ടീമിനത്തിലും ഖത്ത൪ വെള്ളി സ്വന്തമാക്കിയപ്പോൾ അമ്പെയ്ത്തിൽ പുരുഷൻമാരുടെ ടീമിനത്തിൽ രണ്ട് വെങ്കലവും തൈക്കോണ്ടോയിൽ അൽ മുതവ്വ ഖൽത്തം, ദൈ൪ മുഹമ്മദ്, അബ്ദുൽ റഹീം മുഹമ്മദ് എന്നിവരും വെങ്കലം നേടി. പുരുഷൻമാരുടെ 20 കിലോമീറ്റ൪ നടത്തമൽസരത്തിൽ ഖത്തറിൻെറ മുഹമ്മദ് മബ്റൂക് സാലിഹിന് വെള്ളി ലഭിച്ചു.
47 സ്വ൪ണവും 35  വെള്ളിയും 28 വെങ്കലവുമടക്കം 110  മെഡലുകളാണ് ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുന്ന ഈജിപ്തിൻെറ സമ്പാദ്യം. തങ്ങളുടെ താരങ്ങൾ മുൻ ദിവസങ്ങളിലെല്ലാം മെഡൽ വേട്ട നടത്തിയ അമ്പെയ്ത്തിൽ ഈജിപ്തിന് ഇന്നലെയും മൂന്ന്് സ്വ൪ണവും രണ്ട് വെള്ളിയും  നാല് വെങ്കലവും  ലഭിച്ചു. സ്ക്വാഷ്, ടേബിൾ ടെന്നീസ്, ഭാരദ്വഹനം എന്നീ ഇനങ്ങളിലായി നാല് സ്വ൪ണവും രണ്ട് വെള്ളിയും ഷൂട്ടിംഗിലും തൈക്കോണ്ടോയിലുമായി മൂന്ന് വെങ്കലവും ഈജിപ്ത് ഇന്നലെ കരസ്ഥമാക്കി. എട്ട് സ്വ൪ണവും പത്ത് വെള്ളിയും 12 വെങ്കലവുമടക്കം 30 മെഡലുകൾ നേടിയ സൗദി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
അഞ്ച് സ്വ൪ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം  16  മെഡലുകളുമായി ബഹ്റൈൻ ഏഴാം സ്ഥാനത്തും നാല് സ്വ൪ണവും ആറ് വെള്ളിയും 14 വെങ്കലവുമടക്കം 24 മെഡലുകളുമായി കുവൈത്ത് എട്ടാം സ്ഥാനത്തും ഒരു സ്വ൪ണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമടക്കം 11 മെഡൽ നേടിയ യു.എ.ഇ 12ാം സ്ഥാനത്തും ഒരു സ്വ൪ണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവുമടക്കം പത്ത്് മെഡലുള്ള ഒമാൻ 13ാം സ്ഥാനത്തുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.