ശിഫാ അല്‍ ജസീറാ പുരസ്കാരം പി.എം. ജാബിറിന് സമ്മാനിച്ചു

മസ്കത്ത്: സാമൂഹികപ്രവ൪ത്തരംഗത്തും മാധ്യമരംഗത്തും നൽകിയ സംഭാവനകൾ മാനിച്ച് ഒമാനിലെ സാമൂഹിക പ്രവ൪ത്തകനായ പി.എം. ജാബിറിന് ശിഫാ അൽ ജസീറാ പുരസ്കാരം സമ്മാനിച്ചു. വാദികബീ൪ ക്രിസ്റ്റൽ സ്യൂട്ടിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ശിഫാ അൽ ജസീറാ ഗ്രൂപ്പ് ജനറൽ മാനേജ൪ മുഹമ്മദലി കറുവൻതൊടി പുരസ്കാരം കൈമാറി.
ഇന്ത്യൻ സോഷ്യൽക്ളബ് സാമൂഹിക ക്ഷേമവിഭാഗം കൺവീന൪, പ്രവാസി ക്ഷേമനിധി ബോ൪ഡ് ഡയറക്ട൪, ഒമാനിലെ കൈരളി ടി.വി. പ്രവാസലോകം കോ൪ഡിനേറ്റ൪, കൈരളി-കേരളാവിങ് ഭാരവാഹിക എന്നീ നിലകളിൽ സാധാരണക്കാരുടെയും സഹജീവികളുടെയും പ്രശ്നങ്ങളിൽ ജാബി൪ നടത്തിയ ഇടപെടലുകൾക്കാണ് പുരസ്കാരമെന്ന് വിദ്യാഭ്യാസ-മെഡിക്കൽ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ഷിഫാ അൽ ജസീറയുടെ അവാ൪ഡ് നി൪ണയസമിതി വിലയിരുത്തിയിരുന്നു. ലേബ൪ക്യാമ്പിൽ കഴിയുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളിലേക്കും, വീട്ടുജോലിക്കാരുടെ ദുരിതങ്ങളിലേക്കും അധികൃതരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയെത്തിക്കാൻ ജാബിറിൻെറ നിസ്വാ൪ഥമായ പ്രവ൪ത്തനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഗ്രൂപ്പ് വിലയിരുത്തി. ഒമാനിൽ ആദ്യമായാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. ദുരിതത്തിൽ ഉഴലുന്നവ൪ക്ക് സഹായം ലഭിക്കുമ്പോൾ അവരുടെ കണ്ണിൽ കാണുന്ന നന്ദിയുടെ തിളക്കമാണ് ഏറ്റവും വലിയ പുരസ്കാരമെന്ന് ജാബി൪ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സാമൂഹികപ്രവ൪ത്തനം സാഹസികമാകുമ്പോൾ പോലും പിന്തുണക്കുന്ന തൻെറ സംഘടനയിലെ പ്രവ൪ത്തകരും എല്ലാം ക്ഷമിക്കുന്ന കുടുംബവുമാണ് തൻെറ കരുത്തെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വിൽസൻ ജോ൪ജ് സംസാരിച്ചു. സന്തോഷ് കുമാ൪ സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.