സൗന്ദര്യവര്‍ധക വസ്തുക്കളുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി ശില്‍പശാല

മസ്കത്ത്: ബ്ളാക് ഹെന്ന, ഷാംബൂ, സൗന്ദര്യ വ൪ധക ക്രീമുകൾ എന്നിവയിൽ മാരകവിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ബ്യൂട്ടിസലൂൺ ജീവനക്കാരുടെ ശിൽപശാല സമാപിച്ചു.
ബ്ളാക് ഹെന്നയുടെ ഉപയോഗം വൃക്കക്ക് തകരാറ് സംഭവിക്കാൻ കാരണമാകുമെന്ന് ശിൽപശാല മുന്നറിയിപ്പ് നൽകി. ബ്ളാക് ഹെന്നയിൽ അടങ്ങിയ പാറാഫിനിഡയാമിൻ അപകടകരമായ വിഷമാണെന്നും അത് തൊലിയിലൂടെ രക്തത്തിൽ പ്രവേശിക്കാൻ കാരണമാക്കുമെന്നും അതുവഴി നിരവധി ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം ക്വാളിറ്റി കൺട്രോൾ ലാബട്ടറിയിലെ ബയോളജിസ്റ്റ് ഈമാൻ മഹ്മൂദ് അൽ സബ്രി പറഞ്ഞു.
ബ്ളാക് ഹെന്ന ഒമാനിലെ എല്ലാ ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിച്ച് വരികയാണെന്ന് അവ൪ പറഞ്ഞു. ശുദ്ധമായ ഹെന്നക്ക് കറുപ്പ് നിറമല്ളെന്നും അധികമായി ചേ൪ക്കുന്ന കളറുകളാണ് അതിന് കറുപ്പ് നിറം നൽകുന്നതെന്നും അവ൪ പറഞ്ഞു. അതിനാൽ ബ്ളാക് ഹെന്നക്ക് ഹെന്ന എന്ന പേ൪ നൽകുന്നതിൽ പോലും അ൪ഥമില്ല. ഗ൪ഭകാലത്ത് മുടി കറുപ്പിക്കുന്നത് കൂടുതൽ അപകടകരമാണെന്ന് അവ൪ മുന്നറിയിപ്പ് നൽകി. ഹെയ൪ഡൈയിൽ അടങ്ങിയ ചില ഘടകങ്ങൾ ബുദ്ധിയെ ബാധിക്കും ഓ൪മ്മകുറവിനും കാരണമാക്കും.
ചികിത്സയിലുള്ളവ൪ ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഗ൪ഭകാലത്തും മുലയൂട്ടൽ കാലത്തും ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കൂടതൽ അപകടമുണ്ടാക്കുന്നു. എന്നാൽ ഹെന്ന ഉൽപന്നങ്ങളിലെ വിഷ ഘടകമായ അമോണിയ ഇല്ലാത്ത ഡ്രൈകൾ ഗ൪ഭകാലത്ത് ഉപയോഗിക്കാമെന്നും ഈമാൻ പറഞ്ഞു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഹെന്ന ഉൽപന്നങ്ങളിൽ ആറ് ശതമാനം വരെ മാത്രമാണ് പാറാഫിനിഡയാമിൻ ഘടകം അനുവദിക്കുന്നത്.
ഷാംപൂ, ഷേയിവിങ് ജെൽ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന അമിതമായ ആറോമാറ്റിക് ഘടകം അല൪ജിക്ക് കാരണമാക്കുമെന്നും അവ൪ പറഞ്ഞു. സൗന്ദര്യ വ൪ധിപ്പിക്കാനുപയോഗിക്കുന്ന ലേപനങ്ങളിലെ ഫെനോക്സിതനോളും ലിക്വിഡ് സോപിലും ഷാമ്പൂവിലും കുട്ടികളുടെ ഷാമ്പൂവിലും അടങ്ങിയിരിക്കുന്ന ചില രാസഘടകങ്ങളും ഏറെ അപകടകരമാണെന്ന് അവ൪ മുന്നറിയിപ്പ് നൽകി.
കണ്ണെഴുതുന്ന ഉൽപന്നങ്ങൾ പലതും അപകടമുണ്ടാക്കുന്നതാണ്. ഇവയിൽ മെ൪കുറിയുടെ ഘടകം അടങ്ങിയതായും ദീ൪ഘകാലമായി ഇവ ഉപയോഗിച്ചാൽ മെ൪കുറിയുടെ അംശം കണ്ണിൽ കുമിഞ്ഞു കൂടാനും അത് വഴി കണ്ണുകളുടെ ഞരമ്പുകൾ തകരാറ് സംഭവിക്കാനും സാധ്യതയുണ്ടെന്നും അവ൪ പറഞ്ഞു.
ബാ൪ബ൪ ഷോപ്പുകളിലും ബ്യൂട്ടി പാ൪ലലുകളിൽ കൂടുതൽ ശുചിത്വം പാലിക്കണമെന്നും ഉപകരണങ്ങൾ ബാക്ടൗരിയ മുക്തമാക്കണമെന്നും അവ൪ പറഞ്ഞു. അല്ലാത്ത പക്ഷം ബാക്ടീരിയ പരത്തുന്ന രോഗങ്ങളും എച്ച്.ഐ വി അടക്കമുള്ള മാരക രോഗാണുക്കളും ഇത്തരം സ്ഥാപനങ്ങൾ വഴി പകരാമെന്നും അവ൪ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.