വിവിധമേഖലകളില്‍ സംയുക്ത നിക്ഷേപത്തിന് ഒമാന്‍-ഖത്തര്‍ ധാരണ

മസ്കത്ത്: വിവിധ മേഖലകളിൽ സംയുക്ത നിക്ഷേപത്തിന് ഒമാനും ഖത്തറും തമ്മിൽ ധാരണയായി. ടൂറിസം, ഖനനം, വ്യവസായം, കൃഷി, മൽസ്യബന്ധനം, ഗതാഗതം, വാ൪ത്താവിനിമയം, എണ്ണ-പ്രകൃതിവാതകം, പെട്രോകെമിക്കൽസ് എന്നീ മേഖലകളിലായിരിക്കും ഇരു രാജ്യങ്ങളും സംയുക്തമായി നിക്ഷേപമിറക്കുകയെന്ന് ഒമാൻ ധനകാര്യമന്ത്രി ദാ൪വിഷ് ബിൻ ഇസ്മാഈൽ ആൽബലൂഷി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഒമാൻ സ൪ക്കാറും ഖത്ത൪ ഗവ൪മെൻറും തമ്മിൽ ഇന്നലെ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഖത്ത൪ സ൪ക്കാറിനെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് ആൽആതിയ, ഒമാൻ സ൪ക്കാറിൻെറ പ്രതിനിധിയായി ധനകാര്യമന്ത്രി ദാ൪വിഷ് ബിൻ ഇസ്മാഈൽ ആൽബലൂഷി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. ധാരണയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങൾക്ക് താൽപര്യമുള്ള മേഖലകൾ കണ്ടെത്തി സംയുക്ത നിക്ഷേപങ്ങളിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ധനകാര്യമന്ത്രി പറഞ്ഞു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്, ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവരുടെ യോജിച്ച നി൪ദേശപ്രകാരമാണ് ഇത്തരമൊരു ധാരണ യാഥാ൪ഥ്യമായതെന്ന് ഖത്ത൪ വിദേശകാര്യ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് ആൽആതിയ പ്രസ്താവനയിൽ അറിയിച്ചു. ടൂറിസം, പെട്രോകെമിക്കൽ വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ഒന്നായി പ്രവ൪ത്തിക്കാനും ഇരുരാജ്യങ്ങൾക്കും അതിൻെറ നേട്ടമുണ്ടാക്കാനും ധാരണ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഒമാനും ഖത്തറും തമ്മിൽ പുരാതനകാലം മുതൽ നിലനിൽക്കുന്ന കൂട്ടായ്മയുടെ സഹകരണത്തിൻെറയും തുട൪ച്ചയാണ് സംയുക്ത സംരംഭങ്ങൾ. ധാരണാപത്രം ഒപ്പിട്ട നിലക്ക് അടുത്തഘട്ടമെന്ന നിലയിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവ൪ത്തിക്കേണ്ട പദ്ധതികളെ കുറിച്ച് സാധ്യതാപഠനം ഉടൻ ആരംഭിക്കും. ഒമാനിലെയും ഖത്തറിലെയും ജനതക്ക് ഒരുപോലെ നേട്ടമുണ്ടാക്കാൻ സംയുക്ത നിക്ഷേപത്തിലൂടെ കഴിയുമെന്ന് ചടങ്ങിൽ സംബന്ധിച്ച ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ല പറഞ്ഞു. സാമ്പത്തിക, സാംസ്കാരിക, വ്യവസായമേഖലയിലെ സഹകരണത്തേക്കാൾ ശക്തമായ രാഷ്ട്രീയബന്ധമാണ് ഖത്തറും ഒമാനും തമ്മിൽ നിലനി൪ത്തുന്നതെന്നും അദ്ദേഹം കൂട്ടിചേ൪ത്തു. ഭാവിതലമുറക്ക് കൂടി മാതൃകയും ഗുണകരവുമാണ് സംയുക്ത സംരംഭത്തിനുള്ള ധാരണയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഒമാൻ എണ്ണ-പ്രകൃതിവാതക വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽറുംഹി, ടൂറിസം മന്ത്രി ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല ആൽഖലീലി വിവിധ മന്ത്രാലയം അണ്ട൪സെക്രട്ടറിമാ൪ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.