സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളി ദല്‍ഹി കോടതിയെ സമീപിച്ചു

ബുറൈദ: സൗദിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻതുക കൈക്കലാക്കുകയും രണ്ട് വ൪ഷത്തിലധികം മാനസികമായി പീഡിപ്പിക്കുകയും ചെയ്ത അയൽവാസിയായ ഗൾഫ് മലയാളിക്കും പിതാവിനുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി ന്യൂദൽഹി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
 എറെ നാളത്തെ അലച്ചിലിനും നിയമയുദ്ധത്തിനും ശേഷം കഴിഞ്ഞ പൊതുമാപ്പ് ആനുകൂല്യത്തിൽ നാടണഞ്ഞ തൊടുപുഴ നെയ്യശ്ശേരി സ്വദേശി കോളിൻസ് ജോസഫാണ് (38) ഇവിടെ ജോലി ചെയ്യുന്ന സന്തോഷ് ജോ൪ജ് , പിതാവ് എ.ടി.വ൪ക്കി എന്നിവ൪ക്കെതിരെ  അഡ്വ.ഷാജി സെബാസ്റ്റ്യൻ മുഖേന കേസ് കൊടുത്തത്.
 നിയമ പോരാട്ടത്തിനിടെ സ്പോൺസ൪ ഹുറൂബിൽ കുടുക്കി പീഡിപ്പിച്ച കോളിൻസിൻെറ വാ൪ത്ത  ‘ഗൾഫ് മാധ്യമം‘ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. രണ്ടര വ൪ഷം മുമ്പ് സ്റ്റോ൪ കീപ്പ൪ ജോലിക്കെന്ന് പറഞ്ഞ് സൗദിയിലെത്തിക്കാൻ സന്തോഷും പിതാവും രണ്ട് ലക്ഷത്തോളം രൂപ തന്നിൽ നിന്ന് ഈടാക്കിയെന്ന് കോളിൻസ് പരാതിയിൽ പറയുന്നു. 40,000 രൂപ ശമ്പളം ലഭിക്കുമെന്നായിരുന്നത്രെ വാഗ്ദാനം. മൂന്ന് മാസത്തോളം കുറഞ്ഞവേതനത്തിന് ജോലി ചെയ്യിച്ചശേഷം റൂട്ട് സെയിൽസ്മാനായി പണിയെടുപ്പിച്ചു. ശമ്പളം ലഭിക്കാതെ വന്നപ്പോൾ സ്പോൺസ൪ക്കെതിരെ ഖസീം ലേബ൪ കോടതിയിൽ കേസ് നൽകി. കോടതി അയാൾക്കനുകൂലമായി വിധി പറഞ്ഞു.
 ശമ്പള കുടിശ്ശിക തന്ന് തന്നെ ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള ആ ഉത്തരവ് പാലിക്കപ്പെട്ടില്ളെന്നാണ് കോളിൻസിൻെറ പരാതി. തുട൪ന്ന് ഖസീം അമീ൪കോടതിയെയും റിയാദ് ഇന്ത്യൻ എംബസിയെയും സമീപിച്ചു. എംബസി ഇടപെടലിൽ അമീ൪ കോടതിയിൽനിന്ന്  അനുകൂല വിധി വന്നപ്പോൾ തൻെറ കൈവശം പണമില്ളെന്നും 20,000 രൂപക്ക് തുല്യമായ റിയാൽ തന്നാൽ ഡിപോ൪ട്ടേഷൻ സെൻറ൪ വഴിയല്ലാതെ നേരിട്ട് നാട്ടിലയക്കാമെന്നമുള്ള നിലപാടാണ് സ്പോൺസ൪ സ്വീകരിച്ചതത്രെ. ഇയാളിൽ വിശ്വാസമില്ലാത്തതുകൊണ്ട് പണം നൽകിയില്ല. ഒടുവിൽ പൊതുമാപ്പ് ആനുകൂല്യത്തിലാണ് താൻ നാട്ടിലെത്തിയതെന്നും അതിനുശേഷം നൽകിയ പരാതിയിൽ സന്തോഷിനെതിരെ നടപടി സ്വീകരിക്കാൻ കേരള പൊലീസ് തയാറായില്ളെന്നും ഹ൪ജിയിൽ പറയുന്നു. പരാതിയുമായി മുന്നാട്ട് നീങ്ങിയാൽ കൊന്നുകളയുമെന്ന് സന്തോഷിൻെറ ആൾക്കാ൪ ഭിഷണിപ്പെടുത്തിയതായും ഇപ്പോൾ കുടുംബസമേതം ന്യൂദൽഹി ടി.ബി.എൻക്ളേവിൽ താമസിക്കുന്ന കോളിൻസിൻെറ പരാതിയിലുണ്ട്. ഹ൪ജിയിൽ അടുത്ത മാസം 28 ന് കോടതി വാദം കേൾക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.