കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹിൻെറ നേതൃത്വത്തിലുള്ള രാജ്യത്തെ പുതിയ മന്ത്രിസഭക്ക് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് അംഗീകാരം നൽകി. പത്തംഗ മന്ത്രിസഭയാണ് പ്രധാനമന്ത്രി രൂപവൽക്കരിച്ചത്.
പാ൪ലമെൻറ് പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രണ്ടു മാസത്തിലധികം ഈ മന്ത്രിസഭക്ക് കാലാവധിയുണ്ടാവാനിടയില്ല എന്നാണ് കരുതപ്പെടുന്നത്. തുട൪ച്ചയായ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ തുട൪ന്ന് ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹിൻെറ നേതൃത്വത്തിലുള്ള മന്ത്രിസഭ നവംബ൪ 28ന് രാജിവെച്ചതിന് പിന്നാലെ ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹിനെ പ്രധാനമന്ത്രിയായി അമീ൪ നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ പോലെ തന്നെ പ്രധാന വകുപ്പുകളായ പ്രതിരോധം, ആഭ്യന്തരം, വിദേശം എന്നിവ സ്വബാഹ് കുടുംബം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
പ്രഥമ ഉപ പ്രധാനമന്ത്രിയായ ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹ് ആണ് ആഭ്യന്തര, പ്രതിരോധ മന്ത്രിയും. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായ ശൈഖ് അഹ്മദ് അസ്വബാഹിനെ നിലവിലെ പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് വഹിച്ചിരുന്ന പ്രതിരോധം കൂടി ഏൽപ്പിക്കുകയായിരുന്നു. ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ് തുടരും. രണ്ടു വകുപ്പുകളിൽ മാത്രമാണ് മറ്റു മാറ്റങ്ങളുള്ളത്. ഡോ. ഹിലാൽ അൽ സായ൪ വഹിച്ചിരുന്ന ആരോഗ്യ വകുപ്പ് ധനമന്ത്രി കൂടിയായ മുസ്തഫ അൽശിമാലിക്ക് നൽകിയപ്പോൾ സാമൂഹിക, തൊഴിൽ വകുപ്പ് ഡോ. മുഹമ്മദ് അൽ അഫാസിയിൽനിന്ന് മാറ്റി ഇസ്ലാമിക കാര്യ, ഒൗഖാഫ് മന്ത്രി മുഹമ്മദ് അൽ നുമൈസിനെ ഏൽപ്പിച്ചു.

മന്ത്രിസഭ
പ്രധാനമന്ത്രി: ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹ്
പ്രഥമ ഉപ പ്രധാനമന്ത്രി, ആഭ്യന്തര, പ്രതിരോധ മന്ത്രി: ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹ്.
ഉപപ്രധാനമന്ത്രി, വിദേശ മന്ത്രി, കാബിനറ്റ് മന്ത്രി: ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്.
എണ്ണ, പാ൪ലമെൻററി കാര്യ മന്ത്രി: ഡോ. മുഹമ്മദ് അൽ ബുസൈരി.
ധന, ആരോഗ്യ മന്ത്രി: മുസ്തഫ അൽ ശിമാലി.
പൊതുമരാമത്ത്, മുനിസിപ്പൽ മന്ത്രി: ഡോ. ഫാദിൽ അൽ സഫ൪.
സാമൂഹിക-തൊഴിൽ, ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി: മുഹമ്മദ് അൽ നുമൈസ്
വിദ്യാഭ്യാസ, നീതിന്യായ മന്ത്രി: അഹ്മദ് അൽ മുലൈഫി.
വാണിജ്യ, വ്യവസായ, വികസന, ആസൂത്രണ മന്ത്രി: ഡോ. അമാനി ബുരസ്ലി.
ജല-വൈദ്യുതി, വാ൪ത്താവിതരണ മന്ത്രി: സാലിം അൽ ഉതൈന.
ഇൻഫ൪മേഷൻ മന്ത്രി: ശൈഖ് ഹമദ് ജാബി൪ അസ്വബാഹ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.