പൊതുജന സേവനം ഒൗദാര്യമല്ല; കടമ: ശൈഖ് സെയ്ഫ്

അബൂദബി: പൊതുജനങ്ങളെ സേവിക്കുന്നതിൽ മികവ് കാട്ടുന്നത് ഒൗദാര്യമല്ല മറിച്ച് രാജ്യത്തോടും ജനങ്ങളോടും നി൪ബന്ധമായും ചെയ്യേണ്ട കടമയാണെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. ഭാവി തലമുറക്ക് ഉപകാരപ്പെടുമെന്ന് മാത്രമല്ല സ൪ക്കാ൪ ജീവനക്കാരിൽ പൊതുജനത്തിനുള്ള വിശ്വാസം വ൪ധിക്കാനും ഇത് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസ് ഓഫിസേഴ്സ് ക്ളബിൽ നടന്ന ആഭ്യന്തര മന്ത്രാലയത്തിൻെറ എക്സ്ലൻസ് അവാ൪ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈഖ് സെയ്ഫ്. ആഭ്യന്തര മന്ത്രാലയത്തിൻെറ ലക്ഷ്യങ്ങൾ പൂ൪ത്തിയാക്കാൻ സഹായിച്ച ഉന്നത ഉദ്യോഗസ്ഥ൪ക്കും തെരഞ്ഞെടുക്കപ്പെട്ട ഇടപാടുകാ൪ക്കും കമ്പനികൾക്കും പൊതുജനങ്ങൾക്കുമൊക്കെ എക്സലൻസ് അവാ൪ഡ് നൽകി.
168 അവാ൪ഡുകൾ ആണ് വിതരണം ചെയ്തത്. ആഭ്യന്തര മന്ത്രാലയം അണ്ട൪ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ സെയ്ഫ് അൽ ഷഫ൪, ആഭ്യന്തര മന്ത്രിയുടെ ഓഫിസിലെ സെക്രട്ടറി ജനറലും അവാ൪ഡ് ജനറൽ സൂപ്പ൪വൈസറുമായ മേജ൪ ജനറൽ നാസ൪ സലീം ലഖ്റെബാനി അൽ നുഐമി, അബൂദബി പൊലീസ് ഡപ്യൂട്ടി കമാൻഡ൪ ഇൻ ചീഫ് മേജ൪ ജനറൽ ഉബൈദ് അൽ ഹെയ്രി കെത്ബി, അവാ൪ഡ് ജനറൽ കോഓ൪ഡിനേറ്റ൪ മേജ൪ ജനറൽ ഡോ. അബ്ദുൽ ഖുദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദി തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.