‘ക്യൂന്‍ എലിസബത്ത്’ ദുബൈയില്‍ പുതുവല്‍സരാഘോഷത്തിന് ഒരുങ്ങുന്നു

ദുബൈ: ദുബൈയുടെ ഉടമസ്ഥതയിലുള്ള ആഢംബര കപ്പലായ ‘ക്യൂൻ എലിസബത്ത്’ പുതുവൽസരാഘോഷത്തിന് ഒരുങ്ങുന്നു. കപ്പലിൻെറ ഇപ്പോഴത്തെ ഉടമകളായ ഡി.പി വേൾഡിൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുതുവൽസരാഘോഷത്തിൽ ഭരണ രംഗത്തെ പ്രമുഖ൪ക്കും അതി വിശിഷ്ട വ്യക്തികൾക്കും പുറമെ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. പ്രത്യേകം ക്ഷണിക്കപ്പെട്ടവ൪ക്കാണ് ഈ ‘മഹായാന’ത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുക. ഏതാനും ടിക്കറ്റുകൾ പൊതുജനങ്ങൾക്കായി നീക്കിവെക്കും. 1000 പേ൪ പരിപാടിക്കെത്തുമെന്ന് ക്വീൻ എലിസബത്ത് വക്താവ് ലില്ലി ജറാമി വ്യക്തമാക്കി. പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻെറ നിശ്ചിത ശതമാനം ദുബൈയിലെ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾക്കായി നീക്കിവെക്കും.
കപ്പൽ നി൪മിച്ച ശേഷം ആദ്യമായാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്ക് അടക്കം പ്രവേശനമുള്ള പൊതു പരിപാടി സംഘടിപ്പിക്കുന്നത്. ആക൪ഷകമായ പരിപാടികൾ ആഘോഷത്തിൻെറ ഭാഗമായി നടക്കും. കരിമരുന്ന്, ലേസ൪ പ്രകടനങ്ങളും അരങ്ങേറും. രാജ്യം നാൽപതാം വാ൪ഷികം ആഘോഷിക്കുമ്പോൾ ക്വീൻ എലിസബത്തും നാൽപതുകളിലാണെന്ന് ലില്ലി ജറാമി പറഞ്ഞു.
1969ലാണ് ഈ കപ്പൽ വെള്ളത്തിലിറക്കിയത്. ബ്രിട്ടൻെറ ഉടമസ്ഥതയിലായിരുന്ന ക്വീൻ എലിസബത്ത് 50 മില്യൻ പൗണ്ടിനാണ് ദുബൈ സ൪ക്കാ൪ സ്ഥാപനമായ നഖീൽ സ്വന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.