അറബ് ഗെയിംസ്: ഒമാന് രണ്ട് വെങ്കലം കൂടി

ദോഹ/മസ്കത്ത്: 12ാമത് അറബ് ഗെയിംസിൽ മൽസര ഇനങ്ങൾ അഞ്ച് ദിവസം പിന്നിടുമ്പോൾ 33 സ൪ണമടക്കം 74 മെഡലുകളുമായി ഈജിപ്ത് ഒന്നാം സ്ഥാനത്തും 15 സ്വ൪ണമടക്കം 41 മെഡലുകളുമായി ഖത്ത൪ രണ്ടാം സ്ഥാനത്തും തുടരുന്നു. ഈജിപ്തിന് ഇന്നലെ അഞ്ചും ഖത്തറിന് മൂന്നും സ്വ൪ണം ലഭിച്ചു. യു.എ.ഇയുടെ ആദ്യ സ്വ൪ണ നേട്ടത്തിനും ഗെയിംസിൻെറ അഞ്ചാം ദിനം സാക്ഷിയായി. സൗദി അറേബ്യ ആറ് സ്വ൪ണമടക്കം 25 മെഡലുകളുമായി നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ കുവൈത്ത് (21), ബഹ്റൈൻ (എട്ട്), യു.എ.ഇ (8) എന്നിവ യഥാക്രമം ഏഴ്, ഒമ്പത്, 11 സ്ഥാനങ്ങളിലാണ്. എട്ട് മെഡലുകളുള്ള ഒമാന് 11ാം സ്ഥാനമാണ്. ഷൂട്ടിംഗ് ടീമിനത്തിലും വ്യക്തിഗത ഇനത്തിലും അൽ ഖാത്രി ഹമദിനും ലഭിച്ച വെങ്കലങ്ങളാണ് ഒമാൻെറ ഇന്നലത്തെ മെഡൽ സമ്പാദ്യങ്ങൾ.
ഇക്വസ്ട്രിയൻ ടീം ഡ്രസ്സേജിൽ ടീമിനത്തിലും വനിതകളുടെ ജിംനാസ്റ്റിക്സിൽ വെഹ്ദാൻ ശാദിന് ഇരട്ട സ്വ൪ണവുമാണ് ഇന്നലെ ഖത്തറിന് ലഭിച്ചത്. വനിതകളുടെ 25 മീറ്റ൪ പിസ്റ്റൾ ഷൂട്ടിംഗിൽ ടീമിനത്തിൽ ഖത്തറിന് വെള്ളിയും ഇതേ മൽസരത്തിൽ വനിതകളുടെ വ്യക്തിഗത ഇനത്തിൽ മഹ്മൂദ് നസ്റ മുഹമ്മദിനും തൈക്കോണ്ടോയിൽ അൽ മൻസൂരി ആയിഷക്കും വെങ്കലവും ലഭിച്ചു. പുരുഷ വഭാഗം ജിംനാസ്റ്റിക്സിൽ രണ്ട് സ്വ൪ണവരും മൂന്ന് വെള്ളിയും മൂന്ന്് വെങ്കലവും ഷൂട്ടിംഗിൽ രണ്ടും തൈക്കോണ്ടോയിൽ ഒന്നും സ്വ൪ണവും ഒരു വെള്ളിയും ഭാരദ്വഹനത്തിൽ ഒരു വെള്ളിയുമാണ് ഈജിപ്തിൻെറ ഇന്നലത്തെ മെഡൽ നേട്ടങ്ങൾ. മൂന്നാം സ്ഥാനത്തുള്ള തുനീഷ്യക്ക് ഇന്നലെ ഷൂട്ടിംഗിലും ഭാരദ്വഹനത്തിലുമായി മൂന്ന് സ്വ൪ണവും തൈക്കോണ്ടോയിലും ടെന്നീസിലും ഓരോ വെങ്കലവും ലഭിച്ചു.
ഷൂട്ടിംഗിൻെറ ടീമിനത്തിൽ സൗദി ഒരു സ്വ൪ണവും ഒരു വെള്ളിയും വ്യക്തിഗത ഇനത്തിൽ സൗദിയുടെ അൽ അനാസി ഖാലിദ് ഒരു സ്വ൪ണവും ഒരു വെള്ളിയും നേടി. സ്ക്വാഷിൽ വനിതകളുടെ വ്യക്തിഗത ഇനത്തിൽ കുവൈത്തിൻെറ അൽ ഹമദ് ഐഷ, ദശ്തി മറിയം, അൽ റമീസി അലി, അൽ മിസയീൻ അബ്ദുല്ല എന്നിവ൪ക്ക് വെങ്കലം ലഭിച്ചു. ബഹ്റൈന് ഇന്നലെ മെഡലുകളൊന്നുമില്ല. ഷൂട്ടിംഗിൽ വനിതകളുടെ 25 മീറ്റ൪ പിസ്റ്റ൪ൾ ടീമിനത്തിലാണ് യു.എ.ഇ ആദ്യ സ്വ൪ണം സ്വന്തമാക്കിയത്. ഇതിന്് പുറമെ ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ അൽ മിഷാഈ സുമയ്യക്ക് വെങ്കലവും വനിതകളുടെ ഭരദ്വഹനത്തിൽ (58 കിലോ) രണ്ട് വിഭാഗങ്ങളിലായി അൽ ബലൂഷി അയിഷക്ക് ഇരട്ട വെള്ളിയും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.