മസ്കത്ത്: ബോഷറിലെ ഹൈപ്പ൪മാ൪ക്കറ്റ് പാ൪ക്കിങിൽ നി൪ത്തിയിട്ട കാറിൽ മോഷണം നടത്തുന്നതിനിടെ 32കാരൻ പിടിയിലായി. ദിവസങ്ങളായി പാ൪ക്കിങ് ഏരിയയിൽ നി൪ത്തിയിട്ട വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെടുന്ന വാ൪ത്ത ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. ദൂബൈയിൽ നിന്ന് ഒമാനിൽ സന്ദ൪ശക വിസയിലെത്തിയവരുടേതടക്കം പലരുടെയും ടാപ്ടോപ്പും, വിലപിടിപ്പുള്ള വസ്തുക്കളും ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നോടെ ഹൈപ൪മാ൪ക്കറ്റിൻെറ പാ൪ക്കിങിൽ സംശയാപ്ദമായ രീതിയിൽ കണ്ടെത്തിയ ഒരാൾ സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. തന്നെ നിരീക്ഷിക്കുന്നുവെന്ന് മനസിലാക്കിയ യുവാവ് ഇതോടെ ഉദ്യമങ്ങളിൽ നിന്ന് പിൻമാറി. എന്നാൽ ജീവനക്കാ൪ രംഗത്തില്ളെന്ന് തോന്നിയ സമയത്ത് യുവാവ് മറ്റൊരു കാറിനുള്ളിലുണ്ടായിരുന്ന പേഴ്സ് മോഷ്ടിക്കുകയുമായിരുന്നു. അതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ രംഗത്തെത്തിയ യുവാവിനെ പിടികൂടി. അതിനിടെ കാറിൻെറ ഉടമയും രംഗത്തെത്തി. യുവാവിനെ പിന്നീട് ബോഷ൪ പൊലീസിന് കൈമാറി. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മോഷണം കഴിഞ്ഞ് രക്ഷപ്പെടാനായി പാ൪ക്കിങിൽ നി൪ത്തിയിട്ടിരിരുന്ന കാറിൻെറ സീറ്റിനടിയിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകളും മറ്റ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. പാ൪ക്കിങ് ഏരിയയിൽ മോഷണം നടക്കുന്നതായി വാ൪ത്തകൾ വന്ന ഉടനെ ഹൈപ൪മാ൪ക്കറ്റ് അധികൃത൪ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയും സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ പിടികൂടുന്നതിന് മുമ്പതന്നെ സ്ഥലം വിട്ടു.
നി൪ത്തിയിട്ട വാഹനം കൃത്രിമ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്ന മറ്റൊരു സംഘവും ശ്രദ്ധയിൽ പെട്ടതായി ഹൈപ൪മാ൪ക്കറ്റ് അധികൃത൪ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇത്തരം നാല് കേസുകളാണ് ഇതേ പാ൪ക്കിങിൽ റിപ്പോ൪ട്ട് ചെയ്തത്.
ഇതോടെ ട്രോളി ബോയ്കളോട് പാ൪ക്കിങ് ഏരിയ നിരീക്ഷിക്കാൻ നി൪ദേശിക്കുകയും പാ൪ക്കിങ് ഏരിയയിൽ കൂടുതൽ നിരീക്ഷണകാമറകൾ സ്ഥാപിക്കാൻ അധികൃത൪ പദ്ധതിയിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.