നിതാഖാത്ത്: നാട്ടിലേക്ക്തിരിച്ചു പോകുന്നവരുടെ എണ്ണം കൂടി

ദമ്മാം: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിൻെറ ഭാഗമായി നടപ്പാക്കുന്ന നിതാഖാത്തിൻെറ ഫലം വിവിധ തൊഴിൽ മേഖലകളിൽ പ്രതിഫലിച്ചുതുടങ്ങി. നിതാഖാത്തിൻെറ ഭാഗമായി ‘ചുവപ്പി’ൽപ്പെട്ട് ഗൾഫ് ജീവിതം പ്രതി സന്ധിയിലായവരിൽ അധികവും സാധാരണ തൊഴിലാളികളാണ്.
ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നവരുടെ എണ്ണം ദിനംപ്രതി വ൪ധിക്കുകയാണ്. സ്പോൺസ൪മാ൪ക്ക് മാസവരി കൊടുത്ത് പുറത്ത് ജോലി ചെയ്യുന്നവരാണ് നി൪മാണ മേഖലയിൽ കൂടുതലുമുള്ളത്. എന്നാൽ, നിതാഖാത്ത് നടപ്പാക്കിയതോടെ സ്പോൺസ൪മാ൪ മാസവരി കുത്തനെ വ൪ധിപ്പിച്ചത് ഇവരെ പ്രതിസന്ധിയിലാക്കി. ചുവപ്പിൽപ്പെട്ട ഇഖാമ പുതുക്കികിട്ടുമെന്ന് വിശ്വസിച്ച് വൻ തുക നൽകിയ പലരും കബളിപ്പിക്കപ്പെട്ടെന്ന് മാത്രമല്ല, ഒരു മുന്നറിയിപ്പുമില്ലാതെ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങേണ്ടിയുംവന്നു. ചുവപ്പ് കാറ്റഗറിയിലുള്ള അനവധി പേ൪ക്ക് ഇഖാമ കാലാവധി കഴിയുന്നതോടെ നാട്ടിലേക്ക് പോകാൻ സ്പോൺസ൪മാ൪ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് പോകാൻ തുടങ്ങിയതോടെ നി൪മാണ മേഖലകളിൽ പ്രതി സന്ധി രൂപപ്പെടുകയാണ്. പലരും ഏറ്റെടുത്ത കരാ൪ ജോലികൾ പൂ൪ത്തിയാക്കാൻ ബുദ്ധിമുട്ടുന്നു. മേശൻ, കാ൪പെൻറ൪ ജോലിക്കാ൪ക്ക് വൻ ഡിമാൻറാണിപ്പോൾ. കഴിഞ്ഞ വ൪ഷം 60 റിയാൽ ദിവസക്കൂലിക്ക് ജോലി ചെയ്ത മേശന് 170 റിയാലും ലേബറിന് 130 റിയാലുമാണ് ഇപ്പോഴത്തെ കൂലി. എന്നിട്ടും ആവശ്യത്തിന് ആളെ കിട്ടുന്നില്ളെന്ന് ഈ രംഗത്തുള്ളവ൪ പറയുന്നു.
തൻെറ കീഴിലുണ്ടായിരുന്ന 10 തൊഴിലാളികളിൽ ആറു പേരും ചുവപ്പിൽ കുടുങ്ങി നാട്ടിലേക്ക് പോയതോടെ തൻെറ നി൪മാണ കമ്പനി പ്രതിസന്ധി നേരിടുകയാണന്ന് സൈഹാത്തിലുള്ള തൃശൂ൪ സ്വദേശി പറഞ്ഞു. കൃത്യസമയത്ത് ജോലി തീ൪ക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള ജുബൈലിലും മറിച്ചല്ല അനുഭവം. കഴിഞ്ഞ വ൪ഷം ലേബ൪ ജോലിക്ക് മണിക്കൂറിൽ ആറു റിയാൽ നൽകിയിടത്ത് ഇന്ന് 15 റിയാലാണ് നൽകേണ്ടത്.
ഹോട്ടലുകളും ബഖാലകളുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ബാധിച്ച മറ്റൊരു മേഖല. തൊഴിലാളികളെ ആശ്രയിച്ചാണ് ഇവിടെയുള്ള ഭൂരിപക്ഷം ചെറുകിട ബഖാലകളും ഹോട്ടലുകളും നിലനിൽക്കുന്നത്. കഴിഞ്ഞ രണ്ടു മാസം കൊണ്ട് കച്ചവടത്തിൽ 40 ശതമാനത്തിലധികം കുറവ് വന്നതായി ദമ്മാമിലെ ബഖാല ജീവനക്കാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതോടൊപ്പം സ്പോൺസ൪മാ൪ അധിക തുക ചോദിക്കാനും തുടങ്ങിയതോടെ സ്ഥാപനങ്ങൾ ഒഴിവാക്കി നിരവധി പേരാണ് ഈ മേഖലയിൽനിന്ന് മടങ്ങുന്നത്. നിരവധി സ്ഥാപനങ്ങൾ വിൽക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.