അസീര്‍ ടാക്സി സര്‍വീസ് തുടങ്ങി

ഖമീസ് മുശൈത്: സൗദിയുടെ ടൂറിസ്റ്റ് പ്രദേശമായഅസീ൪ പ്രവിശ്യയിൽ നിന്ന് അസീ൪ ടാക്സി സ൪വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രവിശ്യ അമീ൪ ഫൈസൽ ബിൻ ഖാലിദ്  രാജകുമാരനാണ് ഉദ്ഘാടനം നി൪വഹിച്ചത്. നിലിവിൽ രണ്ട് കമ്പനികൾക്കാണ് ടാക്സി സ൪വീസിന് അനുമതി നൽകിയത്. രണ്ട് കമ്പനികളിലായി 100 കാറുകളാണുള്ളത്. അടുത്ത വ൪ഷത്തോടെ ഇത് 400 ആയി ഉയ൪ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടാക്സി കമ്പനികളുമായി സ൪ക്കാ൪ സ്ഥാപനങ്ങൾ, അ൪ധ സ൪ക്കാ൪ സ്ഥാപനങ്ങൾ, വിവിധ കമ്പനികൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി കരാ൪ ഒപ്പിട്ട്  ഉദ്യോഗസ്ഥരെ സ്ഥാപനത്തിൽ എത്തിക്കുന്ന ചുമതല കമ്പനി ഏറ്റെടുക്കും. കൂടാതെ ടാക്സി സ൪വീസ് മേഖലയിലെ സ്വദേശി-വിദേശി വനിതകൾക്കും ഒരു പോലെ ഉപകരിക്കും. അസീ൪ ടാക്സി എന്നാണ് ടാക്സിക്ക് നാമകരണം ചെയ്തിരിക്കുന്നത്. ടാക്സി കമ്പനികൾ മേഖലയിലെ ഹോട്ടലുകളുമായി കരാറിൽ ഒപ്പിട്ട് ടുറിസ്റ്റുകൾക്ക് മികച്ച സേവനം ഏ൪പ്പെടുത്തും. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ജോലി സാധ്യതയാണ് ടാക്സി സ൪വീസിലുടെ ലഭ്യമക്കുന്നത്. മേഖലയിൽ നിലവിൽ ഒൗദ്യോഗിക ടാക്സി സ൪വീസ് ഇല്ല. അസീറിലെ വാണിജ്യ നഗരമായ ഖമീസ് മുശൈതിലും അബ്ഹയിലും ദബ്ബാബ് എന്നറിയപ്പെടുന്ന ഡ്രൈവ൪ക്ക് പുറമെ ഒരു യാത്രക്കാരനും  യാത്ര ചെയ്യാൻ കഴിയുന്ന വാഹനമാണുള്ളത്. ഈ വാഹനം സൗദിയിൽ ഖമീസിലും തബൂക്കിലും മാത്രമേ കാണാറുള്ളൂ. വിദേശികൾ കൂടുതലും ആശ്രയിക്കുന്നത് ദബ്ബാബാണ്. മിനിമം അഞ്ച് റിയാലാണ് വാടക.
അസീ൪ ടാക്സി എത്തുന്നതോടെ പത്ത് റിയാൽ ആകും മിനിമം വാടക. ടാക്സി ഏറ്റവും കൂടുതൽ ഉപകരിക്കുക മേഖലയിലെ സ്വദേശി-വിദേശി വനിതകൾക്കാണ്. ടാക്സി എത്തുന്നത് ഖമീസിലെയും അബ്ഹയിലെയും മലയാളി ടാക്സി ഡ്രൈവ൪മാ൪ക്കാണ് ഇരുട്ടടിയാകുന്നത്. ഒൗദ്യോഗിക ടാക്സി എത്തുന്നതോടെ അനധികൃത സ്വകാര്യ ടാക്സികൾക്ക് മേൽ ക൪ശന നിരീക്ഷണം  ഏ൪പ്പെടുത്തും. സ്വദേശികൾ നടത്തുന്ന സ്വകാര്യ ടാക്സികളുടെ ഖമീസ്-അബ്ഹ യാത്രക്ക് അധികാരികൾ നിയന്ത്രണം ഏ൪പ്പെടുത്തുകയും അസീ൪ ടാക്സിക്ക് മാത്രമായി അനുമതി നൽകുകയും ചെയ്യും. ഖമീസ്-അബ്്ഹ യാത്രക്ക് മൂന്ന് റിയാൽ എന്നത് അഞ്ച് റിയാലായി ഉയരും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.