താക്കറെയുടെ പേരക്കുട്ടി ഐശ്വര്യ തന്‍െറ മകനല്ലെന്ന് ജയദേവ് താക്കറെ

മുംബൈ: തന്‍െറ ഭാര്യയായിരുന്ന സ്മിത താക്കറെക്ക് പിറന്ന ഐശ്വര്യ തന്‍െറ മകനല്ളെന്ന് ബാല്‍ താക്കറെയുടെ രണ്ടാമത്തെ മകന്‍ ജയദേവ് താക്കറെ. ഇളയ സഹോദരന്‍ ഉദ്ധവ് താക്കറെക്കും ഐശ്വര്യക്കും കുടുംബസ്വത്തുക്കളുടെ അവകാശം നല്‍കുന്ന ബാല്‍ താക്കറെയുടെ ഒസ്യത്തിനെതിരെ നല്‍കിയ ഹരജിയില്‍ വാദംനടക്കുന്നതിനിടെ കോടതിയിലാണ് ജയദേവിന്‍െറ അവകാശവാദം.

താക്കറെയുടെ വസതിയായ മാതോശ്രീയുടെ ഒരു നില ഐശ്വര്യക്കു നല്‍കിയ താക്കറെയുടെ ഒസ്യത്ത് ശേഷിച്ച നിലകളും മറ്റു ഭൂസ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും ഉദ്ധവ് താക്കറെക്കാണ് നല്‍കുന്നത്. ഒസ്യത്ത് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചും സ്വത്തില്‍ തനിക്കും അവകാശമുണ്ടെന്ന് മരിക്കുംമുമ്പ് താക്കറെ പറഞ്ഞതായി അവകാശപ്പെട്ടുമാണ് ജയദേവ് കോടതിയെ സമീപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.