സഭയില്‍ ചോദ്യമുന്നയിക്കാത്തവരുടെ പട്ടികയില്‍ സോണിയ, രാഹുല്‍, അദ്വാനി

ന്യൂഡല്‍ഹി: മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എട്ടു പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ക്കിടയില്‍ ഒറ്റ ചോദ്യം പോലും ഉന്നയിക്കാതെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. എങ്കിലും പല ചര്‍ച്ചകളിലും ഇരുവരും പങ്കെടുത്തതായും ‘ഇന്ത്യ സ്പെന്‍ഡ്’ നടത്തിയ പഠനത്തില്‍ പറയുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും ചോദ്യമൊന്നും ഉന്നയിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍െറ സഭാ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 128 ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.