Posted On
date_range Updated On
date_range ഹാര്‍ദിക് പട്ടേലിന് ആറു മാസത്തേക്ക് ജാമ്യം
അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് ആറു മാസത്തേക്ക് സംസ്ഥാനത്തിനു പുറത്തുപോകാന്‍ ഗുജറാത്ത് ഹൈകോടതിയുടെ അനുമതി. ഈ ഉപാധിയോടെ ജാമ്യം നേടി വെള്ളിയാഴ്ച ജയിലില്‍നിന്ന് പുറത്തിറങ്ങിയ പട്ടേല്‍, ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് തിരിച്ചു. ഉദയ്പൂരിലെ പ്രാദേശിക പട്ടേല്‍ നേതാവും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ പുഷ്കര്‍ ലാല്‍ പട്ടേലിന്‍െറ ഉടമസ്ഥതയിലുള്ള വീട്ടിലായിരിക്കും ഈ 22കാരന്‍െറ താമസമെന്ന് പാട്ടിധര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പാസ്) നേതാവും ഹാര്‍ദികിന്‍െറ അടുത്ത അനുയായിയുമായ ദിനേശ് ബംബാനിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.