ദന്ദേവാഡയില്‍ നാലു നക്സലുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തിസ്ഗഢിലെ ദന്ദേവാഡ ജില്ലയില്‍ സുരക്ഷാസൈനികരും നക്സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ‘കമാന്‍ഡര്‍’ പദവിയിലുള്ള വനിതാ നേതാവുള്‍പ്പെടെ നാലു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു.സി.പി.ഐ മാവോയിസ്റ്റിന്‍െറ ഇരുപത്തിയാറാം പ്ളാറ്റൂണിന്‍െറ കമാന്‍ഡര്‍ മദ്കാമി ദേവിയാണ് കൊല്ലപ്പെട്ട വനിത.

സി.ആര്‍.പി.എഫിന്‍െറയും ജില്ലാ റിസര്‍വ ്ഗ്രൂപ്പിന്‍െറയും സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തിയത്. ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളോട് ചേര്‍ന്ന വനത്തില്‍ നക്സലൈറ്റുകള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് സൈന്യം പ്രദേശത്തത്തെിയത്. നക്സലൈറ്റുകള്‍ വെടിയുതിര്‍ത്തതിനത്തെുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് കംലോചന്‍ കശ്യപ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.