ന്യൂഡല്‍ഹി: പി.ഡി.പി നേതാവും പാര്‍ലമെന്‍റംഗവുമായ മെഹ്ബൂബ മുഫ്തി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിക്കും. രണ്ടംഗങ്ങളുള്ള പ്രതിനിധിസംഘം ജിദ്ദയിലേക്ക് യാത്ര തിരിച്ചു. 2012ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വന്‍ പ്രതിനിധിസംഘങ്ങളെ ഹജ്ജ് വേളയില്‍ അയക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ മകളായ മെഹ്ബൂബ അനന്ത്നാഗ് പുല്‍വാമ മണ്ഡലത്തില്‍നിന്നാണ് ജയിച്ചത്. 1,36,020 തീര്‍ഥാടകരാണ് ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് ഹജ്ജ്കര്‍മത്തിനുള്ളത്. ഇതില്‍ 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് തീര്‍ഥാടനം നിര്‍വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.