ഉപ്പിനുപോണ വഴിതേടി ഒരു പാട്ടുവഴി

വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ചേര്‍ന്ന് പാടിയ ‘ഉപ്പിനുപോണ വഴിയേത്...’ എന്ന ഉട്യോപ്യയിലെ രാജാവിലെ പാട്ട് യുട്യൂബില്‍ ലക്ഷക്കണക്കിനുപേര്‍ കേട്ട് ഹിറ്റായി. എന്നാല്‍ 36 വര്‍ഷം മുമ്പ് രവീന്ദ്രന്‍െറ സംഗീതത്തില്‍ ഇറങ്ങിയ ‘ഉപ്പിനുപോകണവഴിയേത്’ എന്ന ഈ പാട്ടിന്‍െറ ‘അമ്മപ്പാട്ട്’ അധികമാരും കേട്ടിരിക്കില്ല. രവീന്ദ്രന്‍ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ചൂള’ എന്ന 1979ലിറങ്ങിയ സിനിമയില്‍ പൂവച്ചല്‍ ഖാദര്‍ എഴുതിയ ഈ ഗാനത്തെ അനുകരിച്ചാണ് ഒൗസേപ്പച്ചന്‍ ഉട്ട്യോപ്യയിലെ രാജാവിലെ ഈ പാട്ട് ഒരുക്കിയത്. ജന്‍സിയും ലതികയും ചേര്‍ന്നാണ് ചൂളയിലെ ഗാനം പാടിയത്. ചൂളയിലെ ‘താരകേ മിഴിയിതളില്‍ കണ്ണീരുമായ്..’, ‘സിന്ധൂരസന്ധ്യക്ക് മൗനം..’ എന്നീ പാട്ടുകള്‍ ഹിറ്റായതോടെ ‘ഉപ്പിനുപോകണ വഴി’ ശ്രദ്ധിക്കപ്പെടാതെപോയി. ഗായിക ലതിക ആദ്യമായി സിനിമക്കുവേണ്ടി പാടിയ ഗാനം എന്ന പ്രത്യേകതയും ഇതിനുണ്ട്. പാട്ടിന്‍െറയും കവിതയുടെയും വിഭാഗത്തില്‍ ‘അയുക്തികരം’ എന്ന് വിളിക്കുന്ന ഗാനശൈലിയാണ് ഈ പാട്ടിനുള്ളത്. എന്നാല്‍ എത്ര അയുക്തികരമാണെങ്കിലും അതില്‍ ഒരു കവിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കിയും. പൂവച്ചല്‍ ഖാദറിന്‍െറ ഗാനത്തില്‍ ഇത് നമുക്ക് മനസ്സിലാകും. ‘ഉപ്പിന് പോകണ വഴിയേത് കായംകുളത്തിന് തെക്കേത്.. എന്നാരംഭിക്കുന്ന ഗാനത്തിന്‍െറ അനുപല്ലവി തുടങ്ങുന്നതിങ്ങനെ; ‘കണ്ടുപിടിച്ചാല്‍ എന്തു തരും.. എത്താകൊമ്പത്തൂഞ്ഞാലാടി ഏഴാംകടലിന്നക്കരെതേടി പാട്ടുംപാടി പമ്മിനടക്കുമൊരപ്പൂപ്പന്‍ താടി. ഇതില്‍ ഒരു കവിത കണ്ടത്തൊന്‍ കിയും.. എന്നാല്‍ പി.എസ്.റഫീക് എഴുതിയ ഉട്യോപ്യയിലെ ഗാനം വെറും ഉട്ടോപ്യന്‍ പാട്ട് എന്നേ പറയാന്‍ കഴിയൂ. വളരെ നിലവാരം കുറഞ്ഞ വരികള്‍. രാഷ്ട്രീയക്കാരുടെ സ്ഥലപ്പേരുകള്‍ വെച്ചുള്ള ഇതിലെ ചിലവരികള്‍ ഒരു ചാനല്‍ അവരുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയില്‍ ഉപയോഗിച്ചത് പാട്ടിന് കൂടുതല്‍ തുണയായി. ഒൗസേപ്പച്ചന്‍െറ നിലവാരം വച്ച് വളരെ വിലകുറഞ്ഞ പാട്ടാണെങ്കിലും പുതുകാലത്തിന്‍െറ രീതികള്‍ക്കിണങ്ങുന്നതിനാലാണ് പാട്ട് ഹിറ്റായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT