ബ്രിട്ടീഷ് ഗായകന്‍ ഡേവിഡ് ബോവീ അന്തരിച്ചു

ലണ്ടന്‍: പോപ്പ് സംഗീതത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ ഡേവിഡ് ബോവീ അന്തരിച്ചു. 69 വയസായിരുന്നു. 18 മാസമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ബോവിയുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. മകന്‍ ഡങ്കണ്‍ ജോണ്‍സും ട്വിറ്ററില്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
നാല് ദശാബ്ദക്കാലം സംഗീതലോകത്ത് നിറഞ്ഞുനിന്ന ബോവീയുടെ ഹിറ്റുകളില്‍ ചിലതാണ് ‘ലെറ്റ്സ് ഡാന്‍സ്’, ‘സ്റ്റാര്‍ മാന്‍’, ‘സ്പേസ് ഓഡിറ്റി’, ‘ഹീറോസ്’, ‘അണ്ടര്‍ പ്രഷര്‍‘ എന്നിവ. ബോവിയുടെ അവസാന ആല്‍ബം ‘ബ്ളാക്സ്റ്റാര്‍’ അദ്ദേഹത്തിന് 69 വയസ് തികഞ്ഞ 2016 ജനുവരി 8നാണ് പുറത്തിറങ്ങിയത്. ഏഴ് പാട്ടുകളുമായിറങ്ങിയ ആല്‍ബം ഏറെ ജനപ്രീതി നേടിയിരുന്നു.

1947 ജനുവരി എട്ടിന് തെക്കന്‍ ലണ്ടനിലെ ബ്രിക്സ്റ്റണില്‍ ആണ് ജനനം. ഡേവിഡ് ജോണ്‍സ് എന്നതാണ് യഥാര്‍ത്ഥനാമം. നിരവധി ബാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969ല്‍ മെര്‍ക്കുറി റെക്കോര്‍ഡ്സുമായിച്ചേര്‍ന്ന് ‘സ്പേസ് ഓഡിറ്റി’ എന്ന ആല്‍ബം പുറത്തിറക്കി.  1972ല്‍ ‘ദ റൈസ് ആന്‍ഡ് ഫോള്‍ ഓഫ് സിഗ്ഗി സ്റ്റാര്‍ഡസ്റ്റ്‘, ‘സ്പൈഡേഴ്സ് ഫ്രം മാഴ്സ്’ എന്നിവ വഴിത്തിരിവായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT