????????, ???. ?????, ????????

ഭാവഗാനങ്ങള്‍, ഗായകര്‍; നിലക്കാതെ സ്വരരാഗപ്രവാഹം

മലയാള ഗാനങ്ങളുടെ അറുപതാണ്ടില്‍ ഏറെക്കാലവും കുടിയിരുന്നത് ഒരു ഗന്ധര്‍വനാദമായിരുന്നു. യേശുദാസെന്ന ആ ഗാനധാര ഒരു മഹാനദിയായി ഒഴുകി നീങ്ങിയപ്പോള്‍ അതിന്‍െറ കൈവഴികളും പോഷകനദികളുമായി അനേകം ഗായകരുടെ സ്വരധാരയും ഉണ്ടായിരുന്നു. കേരളം പിറവികൊള്ളുമ്പോള്‍ യേശുദാസ് സിനിമാഗാനരംഗത്ത് എത്തിയിരുന്നില്ല. പിന്നെയും ആറു വര്‍ഷത്തിനുശേഷം 1962ലാണ് അദ്ദേഹം ‘ജാതിഭേദം മതദ്വേഷ’വുമായി ഗാനലോകത്ത് എത്തുന്നത്. അതിനുമുമ്പ് മലയാള സംഗീതത്തെ വൈവിധ്യമാര്‍ന്ന സ്വരഭാവതരംഗങ്ങളാല്‍ അനുഗ്രഹിച്ച അനേകം ഗായകരുമുണ്ടായിരുന്നു. ഈ തലമുറ ഒരിക്കലും കേട്ടിട്ടില്ലാത്ത എത്രയോ ഗാനങ്ങള്‍. എത്രയോ ഗായകര്‍.

1954ല്‍ മലയാളസംഗീതം അതിന്‍െറ തനിമയുടെ അടയാളമായി രൂപപ്പെടുത്തിയ ‘നീലക്കുയിലി’ലെ പാട്ടുകള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ കേരളമെന്ന ഭൂപ്രദേശം ഒരു സംസ്ഥാനമായി രൂപപ്പെട്ടിരുന്നില്ല. കേരളം പിറവികൊണ്ട വര്‍ഷം മലയാളത്തില്‍ പിറന്നത് അഞ്ച് ചലച്ചിത്രങ്ങള്‍ മാത്രം. ‘രാരിച്ചന്‍ എന്ന പൗരന്‍’, ‘ആത്മാര്‍പ്പണം’, ‘മന്ത്രവാദി’, ‘കൂടപ്പിറപ്പ്’, ‘അവര്‍ ഉണരുന്നു’ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. അതില്‍ ‘രാരിച്ചന്‍ എന്ന പൗരനി’ലെ ‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം’ എന്ന ഭാസ്കരന്‍ മാഷിന്‍െറ ഗാനം കാലഘട്ടത്തെ അതിജീവിച്ചു.

ശാന്ത പി. നായര്‍ എന്ന ഗായികയെ മലയാളത്തിന്‍െറ മനസ്സില്‍ പ്രതിഷ്ഠിച്ച ഗാനം. അന്നത്തെ പ്രമുഖ ഗായകരായ മെഹബൂബ്, പി. ലീല എന്നിവരായിരുന്നു ഈ ചിത്രത്തിലെ മുഖ്യ ഗായകര്‍. തമിഴിലും കന്നടയിലും അന്നത്തെ പ്രധാന ഗായകനായ എ.എം. രാജയായിരുന്നു മലയാളത്തിലെ ശ്രദ്ധേയ സാന്നിധ്യം.
ബ്രദര്‍ ലക്ഷ്മണന്‍െറ സംഗീതത്തില്‍ ‘മന്ത്രവാദി’യില്‍ കേരളത്തിന്‍െറ സ്വന്തം ഗായകനായ കമുകറ പുരുഷോത്തമനാണ് മുഖ്യഗായകന്‍. അദ്ദേഹം ജനിച്ചുവളര്‍ന്ന തിരുവട്ടാര്‍ പ്രദേശം സംസ്ഥാന രൂപവത്കരണത്തോടെ തമിഴ്നാട്ടിലായെങ്കിലും മലയാളത്തിന്‍െറ സ്വന്തം ഗായകനാണ് കമുകറ. ഗാനരചനയില്‍ ചക്രവര്‍ത്തിയുടെ സ്ഥാനം അലങ്കരിക്കുന്ന വയലാര്‍ രാമവര്‍മയുടെ രംഗപ്രവേശവും കേരളപ്പിറവി വര്‍ഷത്തിലായിരുന്നു, ‘കൂടപ്പിറപ്പി’ലൂടെ. അദ്ദേഹത്തിന്‍െറ അനശ്വരഗാനമായ ‘തുമ്പി തുമ്പി വാവാ’ പാടിയത് ശാന്ത പി. നായര്‍.

’57ല്‍ ‘മിന്നാമിനുങ്ങി’ലൂടെ എം.എസ്. ബാബുരാജ് രംഗത്തത്തെുമ്പോള്‍ മച്ചാട് വാസന്തിയും പുതിയ ഗായികയായി. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, മെഹബൂബ് എന്നിവര്‍ക്കൊപ്പം മീന സുലോചനയും ഇതില്‍ ഗായികയായി.  ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലൂടെ പിന്നീട് മലയാളികളുടെ പ്രിയ സംഗീതസംവിധായകനായ എം.ബി. ശ്രീനിവാസന്‍ ഗായകനായി. തമിഴിലും തെലുങ്കിലും കന്നടയിലും ഏറെക്കാലം നിറഞ്ഞുനിന്ന ഭാവഗായകന്‍ പി.ബി. ശ്രീനിവാസ് ഇതില്‍ ഗായകനായി. ‘ജയില്‍പുള്ളി’യിലെ ‘സംഗീതമേ ജീവിതം’ കമുകറ പുരുഷോത്തമന്‍െറ അനശ്വര ഗാനങ്ങളിലൊന്നായി. 1958ല്‍  മെഹബൂബും ലീലയും മുഖ്യഗായകരായ ‘നായരുപിടിച്ച പുലിവാലി’ലൂടെ കെ.പി. ഉദയഭാനു രംഗത്തത്തെി. തൊട്ടടുത്ത വര്‍ഷം ദേവരാജന്‍െറ സംഗീതത്തില്‍ ‘വാസന്തരാവിന്‍െറ വാതില്‍ തുറന്നുവരും’ എന്ന ഗാനത്തിലൂടെ കെ.എസ്. ജോര്‍ജും സുലോചനയും ‘ചതുരംഗ’ത്തില്‍ പ്രധാന ഗായകരായി. മലയാളത്തിന്‍െറ ഒരു നീണ്ട കാലഘട്ടം വാണ എസ്. ജാനകിയും രംഗത്തത്തെി. 1960ല്‍ ‘സീത’യിലൂടെ തെന്നിന്ത്യന്‍ വാനമ്പാടി പി. സുശീലയും മലയാളത്തിലത്തെി.

1962ല്‍ ‘കാല്‍പ്പാടുകളി’ല്‍ കെ.പി. ഉദയഭാനു മുഖ്യഗായകനായപ്പോള്‍ ഒരു ശ്ളോകം പാടി മലയാള ഗാനലോകത്തിന്‍െറ ഭാഗധേയം മാറ്റിമറിച്ച യേശുദാസ് രംഗത്തത്തെി. തുടര്‍ന്നും അതേവര്‍ഷം ‘ആദ്യത്തെ കണ്‍മണി’ എന്ന അദ്ദേഹത്തിന്‍െറ ഗാനം ശ്രദ്ധേയമായി. ’64ല്‍ ‘ഭാര്‍ഗവിനിലയ’ത്തിലൂടെ യേശുദാസ് ജനഹൃദയങ്ങള്‍ കീഴടക്കി. ’65ല്‍ ബാലമുരളീകൃഷ്ണ, ലതാരാജു, എല്‍.ആര്‍. ഈശ്വരി തുടങ്ങിയവര്‍ രംഗത്തത്തെി. അതേ വര്‍ഷമാണ് യേശുദാസിന്‍െറ വമ്പന്‍ ഹിറ്റായ ‘റോസി’യിലെ ‘അല്ലിയാമ്പല്‍’ പുറത്തിറങ്ങുന്നത്. ’66ല്‍ ‘കളിത്തോഴനി’ലൂടെ ജയചന്ദ്രന്‍ രംഗത്തത്തെി.

സി.ഒ. ആന്‍േറായും സീറോ ബാബുവും ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. എഴുപതുകളില്‍ യേശുദാസിന്‍െറ സമ്പൂര്‍ണ ആധിപത്യമായിരുന്നു.  ജയവിജയ, നാണു ആശാന്‍, അടൂര്‍ ഭാസി എന്നിവരും ഗായകരായത്തെി. ’70ല്‍ മാധുരി രംഗത്തുവന്നു. ’69ല്‍ ‘കള്ളിച്ചെല്ലമ്മ’യിലൂടെ ബ്രഹ്മാനന്ദന്‍ രംഗപ്രവേശം നടത്തി.  1979ല്‍ ‘കുമ്മാട്ടി’യിലൂടെ പ്രത്യക്ഷപ്പെട്ട കെ.എസ്. ചിത്ര ’82 മുതല്‍ പാടിയെങ്കിലും ’85ഓടെ നിറസാന്നിധ്യമായി. ’90കള്‍ മുതല്‍ ചിത്ര സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി.
സുജാതയും ഇടക്കിടെ പ്രത്യക്ഷപ്പെട്ടെങ്കിലും ’90കളിലാണ് കൂടുതല്‍ ശ്രദ്ധേയയാകുന്നത്. അരുന്ധതി, ആശാലത, ജാനകി ദേവി, സുശീലാദേവി, രാധിക തിലക്, ഗായത്രി, ജ്യോത്സ്ന, മഞ്ജരി, രാജലക്ഷ്മി, സിതാര, മൃദുല വാര്യര്‍ തുടങ്ങി ആ പട്ടിക നീളുന്നു.  ശ്രേയ ഘോഷാലും മലയാള ഗാനരംഗത്ത് മുന്നേറ്റം നടത്തി.
’90കളില്‍  എം.ജി. ശ്രീകുമാര്‍ കളംനിറഞ്ഞു. ഭാവഗാനങ്ങള്‍ ഇടക്കിടെ ഹിറ്റാക്കി ജി. വേണുഗോപാല്‍ ജനഹൃദയങ്ങളില്‍ ഇടംനേടി. 2000 മുതല്‍ തലമുറ മാറി. ഒട്ടേറെ ഗായകര്‍, ഗായികമാര്‍... ഒരാള്‍ക്കും ആധിപത്യമില്ലാത്ത കാലം. ചാനല്‍ സംഗീതമേളകളിലൂടെ രംഗത്തത്തെിയവര്‍  വന്നുംപോയും ആഘോഷിച്ചു.

ഇതിനിടെ മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, സുധീപ്കുമാര്‍, നജീം അര്‍ഷാദ്, വിജയ് യേശുദാസ് തുടങ്ങിയവര്‍ മുന്നേറി. ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ തുടങ്ങിയ അന്യഭാഷാ ഗായകര്‍ ഇടക്കിടെ ഹിറ്റുകള്‍ സമ്മാനിച്ച് ജനഹൃദയങ്ങളില്‍ നിറഞ്ഞു. ഉദിത് നാരായണനും  അദ്നന്‍ സമിയും മലയാളത്തില്‍ പാടി. പാട്ടുകാരല്ലാത്ത പലരും പുതുതലമുറയില്‍ ഗായകരായതും ശ്രദ്ധേയം. അഭിനേതാക്കളും സംഗീതസംവിധായകരും ചാനല്‍ അവതാരകരും ഗായകരായി. മികച്ച ക്ളാസിക്കല്‍ ഗായകനുള്ള സംസ്ഥാന അവാര്‍ഡ് സംഗീതസംവിധായകന്‍ ശരത് ഒരു വര്‍ഷം നേടി. ജാസി ഗിഫ്റ്റ് ഗായകനായും സംഗീതസംവിധായകനായും ശ്രദ്ധനേടി. 

Tags:    
News Summary - play back singers in kerala @ 60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT